കൊവിഡ് മുക്തയായ കോടതി ജീവനക്കാരിയെ റോസാപ്പൂ നല്‍കി സ്വീകരിച്ച് കര്‍ണാടക ചീഫ് ജസ്റ്റിസ്

കൊവിഡ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. മുന്‍പ് കൊവിഡ് ബാധിച്ച പലരും ഇപ്പോള്‍ രോഗമുക്തരായി തിരികെ ജോലിയില്‍ പ്രവേശിക്കുന്നുണ്ട്. അത്തരമൊരു കാഴ്ചയാണ് കര്‍ണാടകയില്‍ നടന്നത്.
കര്‍ണാടക കോടതി ജീവനക്കാരിയായ മേരി ജോസഫൈന്‍ കൊവിഡ് ബാധിതയായി ചികിത്സയില്‍ ആയിരുന്നു. കോവിഡ് മുക്തയായി തിരിച്ച് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ സ്വീകരിച്ചത് മറ്റാരുമല്ല. കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയാണ്. ചുവന്ന റോസാപ്പൂ നല്‍കിയാണ് രോഗമുക്തയായി ജോലിയില്‍ പ്രവേശിക്കുന്ന കോടതി ജീവനക്കാരിയെ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്നത്.ബാലഗോപാല്‍ ബി. നായര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് വിവരം സാമൂഹിക മാദ്ധ്യമങ്ങളില്‍ എത്തിയത്.
https://www.facebook.com/Malayalivartha






















