മക്കളെല്ലാവരും ചേര്‍ന്ന് അമ്മയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി; 15 ദിവസത്തിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് അമ്മയും നാല് ആണ്‍മക്കളും

ഒരു കുടുംബത്തിലെ അമ്മയും നാല് ആണ്‍മക്കളും കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കിടയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. വൈറസ് ബാധ സ്ഥിരീകരിച്ച് 15 ദിവസത്തിനിടയിലാണ് അഞ്ച് പേരും മരണമടഞ്ഞത്.
ജൂണില്‍ ബന്ധുവിന്റെ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ 88-കാരിയായ അമ്മയെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂലായ് 4-ന് ഇവര്‍ മരണപ്പെടുകയായിരുന്നു. മക്കളെല്ലാവരും ചേര്‍ന്ന് അമ്മയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് ശേഷമാണ് കോവിഡ് ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ആറ് ആണ്‍മക്കളുള്ള ഇവരുടെ നാല് മക്കള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. നാലാമത്തെ മകന്‍ മരണപ്പെട്ടത് കാന്‍സര്‍ മൂലമാണ്.
https://www.facebook.com/Malayalivartha






















