ചൈനയുടെ നീക്കങ്ങള്‍ അറിയാന്‍ ഇനി ഈ കണ്ണുകള്‍... ലോകത്തിലെ ഏറ്റവും വേഗമേറിയതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോണുകള്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യ

ഇന്ത്യചൈന അതിര്‍ത്തി മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഭാരത് ഡ്രോണുകള്‍ ഇന്ത്യന്‍ സേനയ്ക്ക് കൈമാറി. ഇതിലൂടെ കിഴക്കന്‍ ലഡാക്കിലെ ഉയര്‍ന്ന നിയന്ത്രണ പ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും കൃത്യമായ നിരീക്ഷണം നടത്തനാകും. ചെറുതും ആക്രമണകാരിയുമാണ് ഭാരത് ഡ്രോണുകള്‍. കൃത്യതയോടെ ഏത് സ്ഥലത്ത് സഞ്ചരിക്കാനും സ്വയം തീരുമാനങ്ങളെടുക്കാനുമുളള കഴിവും ഇതിനുണ്ട്. ശത്രുക്കളെ കണ്ടെത്താനും അതിനനുസരിച്ച് നടപടിയെടുക്കാനും സഹായിക്കുന്ന കൃത്രിമബുദ്ധിയും ഈ ഡ്രോണുകള്‍ക്കുണ്ട്. ഏത് കഠിന കാലാവസ്ഥയെയും അതിജീവിക്കാനുളള കഴിവും ഭാരത് ഡ്രോണുകള്‍ക്കുണ്ട്. തത്സമയ വീഡിയോ പ്രക്ഷേപണം നല്‍കുക, വിപുലമായ രാത്രി കാഴ്ച (നൈറ്റ് വിഷന്‍) വനങ്ങളില്‍ ഒളിച്ചിരിക്കുന്ന ആളുകളെ കണ്ടെത്തുക തുടങ്ങി നിരവധി സവിശേഷതകളാണ് ഭാരത് ഡ്രോണുകള്‍ക്കുളളത്. ഡ്രോണുകള്‍ക്ക് കൂട്ടത്തോടെ പ്രവര്‍ത്തിക്കാനാകുമെന്നതും മറ്റൊരു പ്രതേൃകതയാണ്. റഡാറുകളില്‍ പെടാത്ത തരത്തിലാണ് ഡ്രോണുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഡി.ആര്‍.ഡി.ഒയുടെ ചണ്ഡിഗഡ് ആസ്ഥാനമായുള്ള ലബോറട്ടറിയിലാണ് ഭാരത് സീരീസ് ഡ്രോണുകള്‍ വികസിപ്പിച്ചെടുത്തത്. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വേഗമേറിയതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോണുകളുടെ പട്ടികയില്‍ ഭാരത് ഡ്രോണുകള്‍ ഉള്‍പ്പെടും.
https://www.facebook.com/Malayalivartha






















