12 കിലോമീറ്റര്‍ അകലെയുള്ള പ്രതിയുടെ വീടുവരെ ഓടി പോലീസ് നായ കൊലപാതകക്കേസിന് തുമ്പുണ്ടാക്കി!

കര്‍ണാടക പൊലീസ് ചന്ദ്രാ നായക്ക് എന്നയാളുടെ കൊലപാതകത്തിന്റെയും കവര്‍ച്ചാക്കേസിന് ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ഒന്‍പത് വയസുളള തുംഗ എന്ന പൊലീസ് നായയെ ഉപയോഗിച്ച് തെളിവ് കണ്ടെത്തി. ചന്ദ്രാ നായക്കിന്റെ കൂട്ടുകാരനായ ചേതനാണ് കൊലപാതകം നടത്തിയത്.
ബംഗളൂരുവില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുളള ദാവന്‍ഗരെയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി രാത്രി 9.30-നാണ് കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് നായയെ എത്തിച്ചത്. മണം പിടിച്ച് ഓടാന്‍ തുടങ്ങിയ തുംഗ 12 കിലോമീറ്റര്‍ അകലെയുളള കാശിപൂരിലാണ് നിന്നത്. ഏകദേശം 12.30-വരെയാണ് നായ ഓടിയത്. മുന്നു മണിക്കൂറോളം സമയം നായ ഓടി.
പ്രതി ചേതന്‍ ബന്ധുക്കളൊടൊപ്പം താമസിക്കുന്ന വീടിന് മുന്‍പിലാണ് പൊലീസ് നായ ഓട്ടം നിര്‍ത്തിയത്. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സാധാരണയായി പൊലീസ് നായ മണംപിടിച്ച് അഞ്ചു കിലോമീറ്റര്‍ ദൂരം വരെ മാത്രമേ ഓടാറുളളൂ. എന്നാല്‍ തുംഗ 12 കിലോമീറ്റര്‍ ദൂരം ഓടിയ ശേഷമാണ് നിന്നത്.
ചേതനൊപ്പം ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. കൊളളയടിച്ച സ്വര്‍ണാഭരണങ്ങള്‍ പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















