Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അന്ന് പാക്ക് അംബാസിഡറോട് കേന്ദ്രം കാട്ടിയത്; യുഡിഎഫ് സര്‍ക്കാര്‍ അത് കൃത്യമായി പാലിച്ചു; പക്ഷേ ഇപ്പോഴുള്ള യുഎഇയോടുള്ള പ്രത്യേക മമത അത് കേന്ദ്ര നിര്‍ദേശ പ്രകാരം മാത്രം മതി; തന്നിഷ്ട പ്രകാരമുള്ള നടപടി അംഗീകരിക്കില്ല കടുപ്പിച്ച് കേന്ദ്രം

22 JULY 2020 11:13 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കൗണ്‍സുലേറ്റിന്റെ ഇടപെടല്‍ വളരെ ഗൗരവകരമായ രീതിയിലാണ് എന്ന് കണ്ടെത്തിയതോടെ. ചില കാര്യങ്ങളില്‍ അതായത് കൗണ്‍സുലേറ്റലെ ഉദ്യോഗസ്ഥരുടെ സുരക്ഷാ കാര്യങ്ങളില്‍ സംസ്ഥാനം അവിശുദ്ധ ഇടപെടല്‍ നടത്തി എന്നും തെളിയുന്നുണ്ട് അത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ടുതന്നെ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ മറ്റൊരു കോണ്‍സുലേറ്റിനും നല്‍കാത്ത പരിഗണന ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയതില്‍ കേന്ദ്രം ദുരൂഹത ആരോപിക്കുന്നതും. സംഭവത്തില്‍ ഗൗരവമുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നു ബോധ്യപ്പെട്ടാല്‍ കേന്ദ്രം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും. ഇതും എന്‍ഐഎയുടെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും.

ഓരോ സംസ്ഥാനത്തുമെത്തുന്ന നയതന്ത്ര പ്രതിനിധികള്‍ക്ക് എന്തൊക്കെ സഹായം ചെയ്യണമെന്ന് കൃത്യമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കാറുണ്ട്. എല്ലാവരെയുെ അതിഥിയായിക്കണ്ട് സ്വീകരിക്കണമെന്നതാണ് പൊതുരീതി എങ്കിലും അതിനെല്ലാം ലിമിറ്റേഷനുകളുണ്ട്. മുമ്പൊരിക്കല്‍ പാകിസ്താന്‍ അംബാസഡര്‍ കേരളത്തിലെത്തിയപ്പോള്‍ വാഹനമൊരുക്കാന്‍ കൂലിവാങ്ങണമെന്ന നിര്‍ദേശമാണ് വിദേശകാര്യ മന്ത്രാലയം സര്‍ക്കാരിനു നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെകാലത്താണ് പാകിസ്താന്‍ അംബാസഡര്‍ അഞ്ചുദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയത്. ആവശ്യമായ സുരക്ഷ നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

വാഹനസൗകര്യം ഉറപ്പാക്കണമെന്നായിരുന്നു അംബാസഡറുടെ ഒരാവശ്യം. ഇത് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു മറുപടി. ഇതിന്റെ കൂലി സര്‍ക്കാര്‍ വഹിക്കരുതെന്നും അംബാസഡറില്‍നിന്ന് ഈടാക്കാമെന്നും കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം, സര്‍ക്കാര്‍വാഹനം ഒരുകാരണവശാലും വിട്ടുനല്‍കരുതെന്നും നിര്‍ദേശംനല്‍കി. ഇന്ത്യയുമായി നല്ലബന്ധത്തിലായിരുന്ന മലേഷ്യയിലെ ഒരു മന്ത്രി കേരളത്തിലെത്തിയപ്പോഴും നല്‍കേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്രം വിശദീകരിച്ചിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സുരക്ഷയും വാഹനവും മറ്റു സൗകര്യങ്ങളുമെല്ലാം നല്‍കാനാണു നിര്‍ദേശിച്ചത്. അതേസമയം, അയ്യപ്പഭക്തനായ മന്ത്രി ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുരക്ഷമാത്രം ഒരുക്കിയാല്‍മതിയെന്നും കേന്ദ്രം അറിയിച്ചു.

നയതന്ത്രപ്രതിനിധികള്‍ക്കുള്ള പരിഗണന, അവര്‍ പ്രതിനിധാനംചെയ്യുന്ന രാജ്യവുമായി ഇന്ത്യയ്ക്കുള്ള ബന്ധം അനുസരിച്ചാണ്. അതിനാല്‍, സംസ്ഥാനങ്ങള്‍ സ്വന്തംനിലയില്‍ തീരുമാനമെടുക്കാന്‍ പാടില്ല. ഈ വ്യവസ്ഥകളെല്ലാം യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്രപ്രതിനിധികളുടെ കാര്യത്തില്‍ സംസ്ഥാനം തെറ്റിച്ചതിന്റെ കാരണമാണ് കേന്ദ്രം ഗൗരവത്തോടെ പരിശോധിക്കുന്നത്.

സംസ്ഥാനത്ത് യു.എ.ഇ., മാലി, റഷ്യ, ജര്‍മനി, ശ്രീലങ്ക എന്നിവയുടെ കോണ്‍സുലേറ്റുകളാണുള്ളത്. ഇതില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ പ്രതിനിധികള്‍ക്കുമാത്രമാണ് ഡി.ജി.പി. പോലീസ് സുരക്ഷ ഒരുക്കിയത് അതാണ് ഇപ്പോള്‍ പ്രശ്നമായി മാറിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു കോണ്‍സുലേറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാരിനോ പോലീസിനോ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നത്. മറ്റു നാല് കോണ്‍സുലേറ്റുകളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുമില്ല എന്നതും വസ്തുതയാണ്.




 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (42 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (50 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends