കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡിസംബര്‍ 31 വരെ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ ജൂലായ് 31 വരെയാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് കാലാവധി നീട്ടിയത്.
മാര്‍ച്ച് അവസാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുതല്‍ രാജ്യത്തെ ഐടി മേഖലയിലെ 43 ലക്ഷത്തോളം ജീവനക്കാരില്‍ 90 ശതമാനത്തിലേറെ പേരും വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്.
വര്‍ക്ക് ഫ്രം കാലയളവ് നീട്ടിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി. നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു.
"
https://www.facebook.com/Malayalivartha






















