പരീക്ഷാ രീതിക്ക് മാറ്റം വരുത്തി സാങ്കേതിക സര്‍വകലാശാല... അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാം

കൊറോണ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ രീതി മാറ്റി. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാം. വീട്ടില്‍ ഇരുന്ന് തന്നെ പരീക്ഷയെഴുതാനാകും. കോളേജ് തലത്തില്‍ പരീക്ഷകള്‍ നടത്തി മാര്‍ക്കുകള്‍ സര്‍വ്വകലാശാലക്ക് കൈമാറണം.
ഇങ്ങനെ കൈമാറുന്ന മാര്‍ക്ക് മുന്‍ സെമസ്റ്റര്‍ മാര്‍ക്കുകളുമായി നോര്‍മലൈസ് ചെയ്ത് എട്ടാം സെമസ്റ്ററിനു മാര്‍ക്ക് നല്‍കും. കോളേജ് തല ഓണ്‍ലൈന്‍ പരീക്ഷക്കായി വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് പുറത്തിറക്കരുതെന്നാണ് നിര്‍ദ്ദേശം.
2, 4, 6 സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കി. പകരം കോളേജ് തലത്തില്‍ ലഭിച്ച ഇന്റേണല്‍ മാര്‍ക്കും മുന്‍ സെമസ്റ്റര്‍ മാര്‍ക്കും ചേര്‍ത്ത് നോര്‍മലൈസേഷനില്‍ കൂടി ഇപ്പോഴത്തെ സെമസ്റ്ററില്‍ മാര്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha






















