മാസ്ക് അഴിച്ചുമാറ്റി ഡോക്ടര്‍മാരുള്‍പ്പെടെയുളളവരുടെ മുഖത്തേക്ക് മനപൂര്‍വം ചുമച്ചു; മനപൂര്‍വം രോഗം പകര്‍ത്താന്‍ ശ്രമിച്ചതിന് യുവാവിനെതിരെ കേസ്

കോവിഡ് പരിശോധനയ്ക്കിടെ മാസ്ക് അഴിച്ചുമാറ്റി ഡോക്ടര്‍മാരുള്‍പ്പെടെയുളളവരുടെ മുഖത്തേക്ക് മനപൂര്‍വം ചുമച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. പരിശോധയില്‍ ഇയാള്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മനാമയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു യുവാവ് ഇത്തരത്തിൽ പെരുമാറിയത്. അതുവരെ മാസ്ക് ധരിച്ചിരുന്ന ഇയാള്‍ പെട്ടെന്ന് അത് മാറ്റി ഡോക്ടര്‍മാരുള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകരുടെ മുഖത്തേക്ക് ചുമയ്ക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കൈകൊണ്ട് അവരെ സ്പര്‍ശിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
മനപൂര്‍വം രോഗം പകര്‍ത്താന്‍ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷംവരെ തടവും വന്‍ തുക പിഴയും ലഭിക്കും. യുവാവിനെതിരെയുളള വിചാരണ ആരംഭിച്ചു.
https://www.facebook.com/Malayalivartha
























