Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇതെല്ലാം ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പുകൾ ! ഏഴാം കപ്പല്‍ വ്യൂഹവുമായി ആക്രമിക്കാനെത്തിയ അമേരിക്ക ഇപ്പോൾ ഉറ്റ ചങ്ക്

22 JULY 2020 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്തോ - അമേരിക്കന്‍ നാവികാഭ്യാസം ചൈനക്കുള്ള മറുപടിയാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരടക്കം വിലയിരുത്തുന്നത്. എന്നാല്‍ കുറച്ച് ദശാബ്ദങ്ങള്‍ക്കു മുന്‍പും അമേരിക്കയുടെ ഏറെ പേരു കേട്ട ഏഴാം കപ്പല്‍വ്യൂഹം ബംഗാള്‍ ഉള്‍ക്കടലിലേക്ക് ലക്ഷ്യമിട്ട് വന്നിരുന്നു. ബംഗ്‌ളാദേശിന്റെ പിറവിക്ക് കാരണമായ ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്തായിരുന്നു അത്. സുഹൃദ് രാജ്യമായ പാകിസ്ഥാന് വേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ അയച്ച കപ്പല്‍ വ്യൂഹത്തിന് മുന്നില്‍ പക്ഷെ ഉരുക്കു വനിതയായ ഇന്ദിരാ ഗാന്ധിപതറിയില്ല.

എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായി വീണ്ടും അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ മലാക്കയുടെ ഇടനാഴിയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കെത്തിയത് സൗഹൃദ രാജ്യമായ ഇന്ത്യയുടെ നേവിയുമായി കൈകോർക്കാനായിരുന്നു. ഇരു രാജ്യങ്ങളിലേയും നേവി ഉദ്യോഗസ്ഥര്‍ അവരുടെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മാറിയ ഇന്ത്യ- അമേരിക്ക ബന്ധമാണ് ചര്‍ച്ചയാവുന്നത്. കാലം പോകുന്തോറും ലോകത്തിന്റെ ശക്തി സമവാക്യങ്ങളിലുണ്ടായ വ്യതിയാനം ഇന്ന് അമേരിക്ക ചൈന പോരിന്റെ വക്കിലെത്തിയിരിക്കുന്നു. പാകിസ്ഥാനെക്കാളും വലിയ ശത്രു ചൈനയെന്ന തിരിച്ചറിവ് ഇന്ത്യയ്ക്കും ഉണ്ടായത് അമേരിക്കയെ ഇന്ത്യയോട് അടുപ്പിക്കുന്ന ഘടകമാവുകയായിരുന്നു.

ശത്രുവിന്റെ ശത്രു മിത്രം എന്ന നയം മാത്രമല്ല ഇന്ത്യയെ അമേരിക്കയുടെ ഉറ്റ മിത്രം ആക്കുന്നത്. അത് മാറിയ ഭരണ നേതൃത്വത്തിന്റെ മികവ് കൂടിയാണ്. 1991 ലെ സാമ്പത്തിക വ്യതിയാനം മുതല്‍ അമേരിക്കയെ സൗഹൃദത്തിലാക്കുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിക്കുന്നത് വാജ്‌പേയിയുടെ ഭരണകാലം മുതല്‍ക്കാണ്. എന്നാല്‍ രണ്ടാം അണുശക്തി പരീക്ഷണം ഈ ശ്രമങ്ങള്‍ക്ക് വിഘാതമായെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധം ഉടലെടുക്കുകയായിരുന്നു. യുപിഎ സര്‍ക്കാരുകളുടെ കാലത്തും ഇരു രാജ്യങ്ങളുടെയും ബന്ധം ഊഷ്മളമാവുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്താണ് സാമ്പത്തിക ബന്ധങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ ചൈന ഘടകം നിര്‍ണായകമാവുന്നത്. ചൈനയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനടക്കം അമേരിക്ക ഒരുക്കമാവുന്നതും ഇരു രാജ്യങ്ങളുടേയും ബന്ധത്തിലുള്ള പുരോഗതി മൂലമാണ്.

''സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. അത് നല്ലതാണ്' എന്നാണ് കഴിഞ്ഞ ദിവസത്തെ സംയുക്ത നാവിക അഭ്യാസത്തിന് ശേഷം യു.എസ് നേവി ട്വിറ്ററില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ സമുദ്രത്തിലെ ഇന്ത്യോ - യു. എസ് നാവിക സേനകളുടെ സംയുക്താഭ്യാസം ചൈനയ്ക്ക് നല്‍കിയിരിക്കുന്ന സന്ദേശം ചെറുതല്ല. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഇന്ത്യയോടൊപ്പം അമേരിക്കയും ഉണ്ടാകും എന്നതിന്റെ വ്യക്തമായ തെളിവാണിത്. അടുത്ത നവംബറില്‍ നടക്കുന്ന മലബാര്‍ എക്‌സര്‍സൈസില്‍ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്‌ട്രേലിയ കൂടി പങ്കെടുത്താല്‍ യുദ്ധം ഉണ്ടായാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നില്‍ അണിനിരക്കും എന്ന വ്യക്തമായ സന്ദേശം ചൈനയ്ക്ക് ലഭിക്കും. റഷ്യയാകട്ടെ ഇന്ത്യയെ ഉപേക്ഷിക്കുന്ന ഒരു നിലപാട് കൈക്കൊള്ളുകയുമില്ല. ഇതെല്ലാം ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (12 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends