ഡി ആര് ഡി ഒ വികസിപ്പിച്ച 'ധ്രുവാസ്ത്ര' നാഗ് മിസൈല്‍ പരീക്ഷണം വിജയം
ഇന്ത്യ നാഗ് വിഭാഗം മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ച 'ധ്രുവാസ്ത്ര' എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ ഒഡീഷയിലെ ബാലസോര്‍ തീരത്താണു പരീക്ഷിച്ചത്.
4 കിലോമീറ്ററാണ് ശത്രുസേനയുടെ ടാങ്കുകള്‍ തകര്‍ക്കാന്‍ കെല്പുള്ള നാഗ് മിസൈലിന്റെ ദൂരപരിധി. കരയില്‍ നിന്നും ആകാശത്തു നിന്നും വിക്ഷേപിക്കാം.
ധ്രുവ്, രുദ്ര കോപ്റ്ററുകള്‍ക്ക് മിസൈല്‍ വഹിക്കാനാവും. ഹെലികോപ്റ്ററില്‍ നിന്നുള്ള പരീക്ഷണ വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മിസൈല്‍, സേനയുടെ ഭാഗമാകും.
https://www.facebook.com/Malayalivartha