മുലപ്പാല്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

ഒരു വയസ്സുള്ള പെണ്‍കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊന്നു.
മുംബൈ താനെയില്‍ ഭജന്‍സിങ്ങ് (25) എന്നയാളാണ് ഇരുപത്തിമൂന്നുകാരിയായ ഭാര്യ പൂജയെ കൊലപ്പെടുത്തിയത്.
കല്‍വ ആശുപത്രിയില്‍ ഭാര്യയെ പരിക്കേറ്റ നിലയില്‍ എത്തിച്ച സമയത്ത് കുളിമുറിയില്‍വീണ് അപകടം പിണഞ്ഞതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു.
ആശുപത്രി അധികാരികള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഭാര്യ പൂജ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ഭാര്യയെ ഇരുമ്പ് കമ്പിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും ഭജന്‍ സിംഹ് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























