അഗ്‌നി3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

അണ്വയുധ വാഹക ശേഷിയുള്ള അപ്നി3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നും വ്യാഴ്ാഴ്ച രാവിലെയായിരുന്നു പരീക്ഷണം. ഭൂതലത്തിലൂടെ 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ദീര്‍ഘദൂര മിസൈലാണ് അഗ്‌നി3. പതിനാറ് മീറ്റര്‍ നീളവും 48 ടണ്‍ ഭാരവുമുള്ള അഗ്‌നിക്ക് 1.5 ടണ്‍ ആയുധവും വഹിച്ചുകൊണ്ട് യുദ്ധമുഖത്തേക്ക് പറക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയില്‍ എവിടെ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























