ഭക്ഷണം കഴിക്കാന്‍ വിളിച്ച അമ്മയോട് മകന് ചെയ്തത്?
ബിഹാറില്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ച അമ്മയെ മകന് വെടിവെച്ചു വീഴ്ത്തി. ബിഹാര്‍ സീതാപുര്‍ സ്വദേശി മഞ്ജൂര്‍ ദേവി(55)യെയാണ് മകന് അങ്കത് യാദവ്(20) വെടിവെച്ചത്. സംഭവുമായി ബന്ധപ്പെട്ട് അങ്കത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരുമായി വീടിന് പുറത്ത് വച്ച് സംസാരിക്കുന്നതിനിടെ അമ്മ ശല്യപ്പെടുത്തിയതിനാണ് ഈ അക്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു ദാരുണമായ സംഭവം. ഇയാളുടെ പക്കല്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത പിസ്റ്റളും പൊലീസ് കണ്ടെടുത്തു.വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അംഗദ്. രാത്രി ഏറെ നേരമായിട്ടും സംസാരം അവസാനിപ്പിച്ചില്ല. അതിനിടെ മഞ്ജു നിരന്തരം മകനെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അംഗദ് അവഗണിക്കുകയായിരുന്നു. പിന്നീട് മഞ്ജു വീടിന്റെ പ്രധാന വാതിലിനരികിലെത്തി അംഗദിനെ വീണ്ടും വിളിച്ചു. നിരന്തരം വിളിച്ചതില്‍ ക്ഷുഭിതനായി അംഗദ് മഞ്ജുവിന് തൊട്ടരികിലേക്കെത്തി പിസ്റ്റളുപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മഞ്ജൂര്‍ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ മഞ്ജുവിന്റെ സഹോദരി ദൃക്സാക്ഷിയായി തൊട്ടരികിലുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് പൊലീസ് അംഗദിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha