Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം

17 APRIL 2015 08:45 AM IST
മലയാളി വാര്‍ത്ത.

ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു സമീപത്തുള്ള പ്രതാബ്പുരയിലുള്ള സെന്റ് മേരീസ് ദേവാലയത്തിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടാായത്. 
പള്ളിയുടെ മുന്‍വശത്തുണ്ടായിരുന്ന മാതാവിന്റെ നാലു രൂപങ്ങളും രൂപക്കൂടും തകര്‍ത്തു. ഒരു രൂപത്തില്‍ പട്ടിത്തുടല്‍ തൂക്കി. പള്ളിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. കാറില്‍ നിന്നുള്ള അലാറം കേട്ട് വൈദികര്‍ സ്ഥലത്തെത്തുമ്പോഴേക്കും മതിലുചാടി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
രാവിലെ മൂന്നു മണിയോടെയാണ് സംഭവം നടന്നതെന്നു പോലീസ് പറയുന്നു. സംഭവത്തില്‍ രകബ്ഗഞ്ച് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികാരി ഉള്‍പ്പെടെ മൂന്നു വൈദികര്‍ പള്ളി കോമ്പൗണ്ടില്‍ തന്നെയാണ് താമസിക്കുന്നത്. കാറില്‍ നിന്നുള്ള അലാറം ശബ്ദിച്ചതോടെ തങ്ങള്‍ പള്ളിയുടെ മുന്നിലെത്തിയതായും അപ്പോള്‍ ചില ആളുകള്‍ ഓടിപ്പോകുന്നതായും വൈദികര്‍ മൊഴി നല്‍കി. 
മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപത്തിലെ, ഉണ്ണിയേശുവിന്റെ തലയും മാതാവിന്റെ കൈയുമാണ് തകര്‍ത്തിരിക്കുന്നത്. ഒരാള്‍ വലിപ്പത്തിലുള്ള മാതാവിന്റെ രൂപത്തില്‍ പട്ടിത്തുടല്‍ തൂക്കിയതു ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും ഫാ. ലാസറസ് പറഞ്ഞു. ജില്ല പോലീസ് അധികാരികളും സംഭവസ്ഥലം സന്ദര്‍ശിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ നടത്തി. 
ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആക്രമണം നടക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ക്രൈസ്തവ ദേവാലയവും മിഷനറി സ്‌കൂളും അക്രമികള്‍ കഴിഞ്ഞ മാര്‍ച്ച് 20ന് തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നു ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗ്രയിലെ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends