എന്റെ ആശുപത്രി ദിനത്തെ മറ്റൊരിക്കലുമില്ലാത്തവിധം നീ മനോഹരമാക്കി; വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അത് ചെയ്തത്; പുതിയ ഗാന പരീക്ഷണം പങ്ക് വച്ച് ആര്യ ദയാൽ; ഗാനം കടൽ കടന്ന് സാക്ഷാൽ അമിതാഭ് ബച്ചന്റെ മനവും കവർന്നു; പിന്നെ സംഭവിച്ചത്

'സഖാവ്' കവിത ചൊല്ലി ശ്രദ്ധേയയായ ആര്യ ദയാൽ എന്ന പെൺകുട്ടി മലയാളികളുടെ ഹൃദയത്തെ കവർന്നിരുന്നു. ഇപ്പോൾ ഇതാ ആര്യ സാക്ഷാൽ അമിതാഭ് ബച്ചന്റെ ഹൃദയം കീഴടക്കിയിരിക്കുന്നു . കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ചായിരുന്നു ആര്യയുടെ ഗാനം പാടിയത് . തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആര്യ പങ്കുവെച്ച ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി കഴിഞ്ഞിരുന്നു . അങ്ങനെയാണ് കോവിഡ് ബാധിതനായി ആശുപത്രി ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചനും ഗാനം ശ്രദ്ധിച്ചത്.
സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും അടുത്ത സുഹൃത്തുമായ ഒരാളാണ് ഈ വീഡിയോ എനിക്ക് അയച്ചത് തന്നത് . എന്നാൽ ഇതാരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഇത്രയും പറയാം, കുട്ടീ, നിനക്ക് വളരെ പ്രത്യേക കഴിവ് തന്നെയാണുള്ളത്. ദൈവം അനുഗ്രഹിക്കട്ടെ. ഈ നല്ല സൃഷ്ടികള്‍ ഇനിയും തുടരുക. എന്‍റെ ആശുപത്രി ദിനത്തെ മറ്റൊരിക്കലുമില്ലാത്തവിധം നീ മനോഹരമാക്കി. കര്‍ണാടിക് സംഗീതവും വെസ്റ്റേണ്‍ പോപ്പും സമന്വയിപ്പിക്കുക എന്നത് അത്ര നിസാരമല്ല. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവള്‍ അത് ചെയ്തത് എന്നുമായിരുന്നു ബച്ചന്‍ കുറിച്ചത് . ഇങ്ങനെയൊരു അഭിനന്ദനം ആര്യ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല . 'മേഘങ്ങള്‍ക്ക് മുകളിലുള്ളതുപോലെയാണ് ഞാന്‍. എന്റെ പാട്ട് താങ്കള്‍ കേള്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചതല്ല എന്നായിരുന്നു - ആര്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha
























