ജയലളിതയുടെ ജാമ്യം അടുത്ത മാസം 12വരെ നീട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്‍കി. അടുത്ത മാസം 12വരെയാണു ജാമ്യം നീട്ടി നല്‍കിയത്. കേസില്‍ ജയലളിതയുടെ ജാമ്യകാലാവധി വെള്ളിയാഴ്ച അവസാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണു ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടു ജയലളിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ ജയലളിതയെ ശിക്ഷിച്ച വിചാരണക്കോടതിയുടെ നടപടിക്കെതിരെയുള്ള ഹര്‍ജി ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























