കോവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ആശുപത്രിയില്‍ തുടരും

കോവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ആശുപത്രിയില്‍ തുടരും. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഞായറാഴ്ചയാണ് ശിവരാജ്സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. മൂവരും പതിനാലും ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. കുടുംബാംഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോടും കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയായ ചിരയുവിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























