കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കും

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാംഗോംഗ്സോ മേഖലയില്‍നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാനുള്ള രീതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇന്ത്യയും ചൈനയും അടുത്തയാഴ്ച ഉന്നതതല സൈനിക ചര്‍ച്ചത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മേഖലയിലെ സംഘര്‍ഷം ലഘുകരിക്കാന്‍ നേരത്തേ ഇന്ത്യയുടെയും ചൈനയുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നാലു തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നീടാണ് ചൈനീസ് സൈന്യം പിന്‍മാറാന്‍ തയാറായത്.
"
https://www.facebook.com/Malayalivartha























