തലകീഴായി മറഞ്ഞു കിടന്നിരുന്ന മീന്‍വള്ളത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി നാവികസേനയുടെ ഹെലികോപ്ടർ

തലകീഴായി മറഞ്ഞു കിടന്നിരുന്ന മീന്‍വള്ളത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി നാവികസേനയുടെ ഹെലികോപ്ടർ. രാമേശ്വരത്തിന് സമീപത്തെ മണാലി ദ്വീപില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മീന്‍വള്ളത്തിലെ ആളുകളെയാണ് ഐഎന്‍എസ് പരുന്ദു നാവികത്താവളത്തില്‍ നിന്നെത്തിയ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.
പാമ്ബന്‍ പാലത്തിന്റെ തെക്കു ഭാഗത്തായി മീന്‍വള്ളം മറഞ്ഞു കിടക്കുന്ന വിവരം ഇന്ന് രാവിലെയോടെയാണ് മണ്ഡപം കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. വിവരം ലഭിച്ച ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നെന്ന് നാവികസേന വ്യക്തമാക്കി.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വള്ളം ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 8 പേരില്‍ 4 പേരെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തിയപ്പോള്‍ ബാക്കി 4 പേരെ രക്ഷിക്കാനെത്തിയത് മറ്റൊരു മീന്‍പിടുത്ത ബോട്ടാണ്. കോസ്റ്റ് ഗാര്‍ഡിന്റെയും സൈന്യത്തിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ എട്ട് മീന്‍പിടിത്തക്കാരുടെ ജീവന്‍ രക്ഷിക്കാനായി..
https://www.facebook.com/Malayalivartha























