Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

'കുഫാറുകളെ 'ശ്വാസംമുട്ടിച്ച് കൊല്ലാൻ ചങ്ങലകളും കയറുകളും തയ്യാറാക്കൂ...! ഇന്ത്യയെ ലക്ഷ്യം വച്ച് ഐസിസ്

26 JULY 2020 05:32 PM IST
മലയാളി വാര്‍ത്ത

കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടെ രാജ്യവിരുദ്ധ പ്രചരണവുമായി ഐസിസ്. കൊവിഡ് ഇന്ത്യൻ വിരുദ്ധ പ്രാചാരണമാക്കാനുള്ള അവസരമായി കണ്ട് രാജ്യത്തിനെതിരെ വെെറസിനെ ആയുധമാക്കാൻ ആഹ്വാനം ചെയ്യുകയാണ് ഐസിസ്. ഇന്ത്യൻ മുസ്ലീങ്ങൾ കൊവിഡ് വാഹകരാകാമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം. വോയിസ് ഒഫ് ഹിന്ദ് എന്ന ഐസിസിന്റെ ഓൺലെെൻ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ദേശീയമാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

നിസാമുദ്ദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ടും ഐസിസിന്റെ പ്രസിദ്ധീകരണത്തിൽ ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിശ്വാസികൾ ജയിക്കാൻ പോവുകയാണെന്നും അവിശ്വാസികൾ തോൽക്കുകയുമാണെന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്. അവിശ്വാസികളെ ഇല്ലാതാക്കാൻ മുസ്ലീംങ്ങൾ കൊവിഡ് വെെറസ് വാഹകരാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു."മുസ്ലീം അല്ലാത്തവരെ(കുഫാറുകൾ), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകൾ, കയറുകൾ, വയറുകൾ എന്നിവ ശ്വാസംമുട്ടി കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക. എന്നും ഇസ്ലാമിക് സ്റ്റേറ്റ് പ്രസിദ്ധീകരണത്തിൽ പറയുന്നു.

കത്രി, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും പ്രസിദീകരണത്തിൽ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് പ്രസിദ്ധീകരിച്ച ഇവരുടെ പതിപ്പിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാർത്ഥികളുടെ അറസ്റ്റിനോട് പ്രതികരിക്കാൻ മുസ്ലീംങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിസാമുദ്ദീൻ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഐസിസ് മാഗസിന്റെ മുഖചിത്രമായി നൽകിയിരുന്നത്.

ലോക്ക്ഡൗൺ സമയത്ത് വിന്യസിച്ച പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ മൂന്ന് ഐസിസ് ഭീകരരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലും കർണാടകയിലുമടക്കം ഐസിസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയുമാണ് ഐസിസ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഭീകരവാദത്തെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലും കർണാടകയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ട്. ഇവരെ ഉപയോഗിച്ച് ഈ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. യു എൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. കേരളത്തിലും കർണാടകയിലും ഐ എസ് ഐ എൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മേയ് പത്തിന് ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി ഐ.എസ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 200 അംഗങ്ങള്‍ വരെയുണ്ടെന്നാണ് ഒരു അംഗരാജ്യത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച്‌ യു.എന്‍. റിപ്പോര്‍ട്ടിലുള്ളത്. കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് പ്രവിശ്യ സംബന്ധിച്ച്‌ പ്രഖ്യാപനം ഐ.എസ് നടത്തിയത്. വിലായത് ഓഫ് ഹിന്ദ് (ഇന്ത്യ പ്രവിശ്യ) എന്നാണ് ഇതിെന്‍റ പേരെന്ന് അമാഖ് ന്യൂസ് ഏജന്‍സിയിലൂടെയാണ് ഐ.എസ് പ്രഖ്യാപിച്ചത്.

മുമ്ബ് ഐ.എസിെന്‍റ കശ്മീരിലെ അക്രമണങ്ങള്‍ അവരുടെ ഖൊറാസന്‍ പ്രവിശ്യയിലെ ശാഖ വഴിയാണ് നടത്തിയിരുന്നത്. 2015ലാണ് അഫ്ഗാനിസ്താനും പാകിസ്താനും സമീപ പ്രദേശങ്ങളും കൈകാര്യം ചെയ്യുന്ന രീതിയില്‍ ഖൊറാസന്‍ ശാഖ ഐ.എസ് തുടങ്ങിയത്. അതേസമയം, ഇന്ത്യയില്‍ പ്രവിശ്യ ഉണ്ടാക്കിയെന്ന െഎ.എസിെന്‍റ വാദം തെറ്റാണെന്നാണ് ജമ്മു-കശ്മീര്‍ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (20 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (22 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (24 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (32 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

Malayali Vartha Recommends