രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം..! : സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിഎസ്പി

രാഷ്ട്രീയ പ്രതിസന്ധികളും കോവിഡ് സാഹചര്യങ്ങളും കണക്കിലെടുത്ത് രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പിയുടെ നിർദ്ദേശം.
ആദ്യമായി ഒരു മുഖ്യമന്ത്രി രാജ്ഭവനിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പോകുന്നു. ഇത് ക്രമസമാധാനനിലയെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഗവർണർ നടപടി സ്വീകരിക്കണമെന്നും ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര ആവശ്യപ്പെട്ടു.
അതേസമയം രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കാലതാമസം ഉണ്ടാകരുതെന്നും മിശ്ര പറഞ്ഞു. പകർച്ചവ്യാധി മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്പോൾ സർക്കാർ എംഎൽഎമാരെ ജോലി ചെയ്യാൻ അനുവദിക്കാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും നേരത്തെ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























