അക്ഷയ് കുമാര്‍ നായകനായ സൂര്യവംശി' യിൽ ശ്രദ്ധിക്കപ്പെട്ടാൽ നിരവധി വേഷങ്ങൾ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചു; പക്ഷെ കൊറോണ വില്ലനായി; ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ ജീവിക്കാനായി തെരുവിൽ ഇറങ്ങി

ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ ജീവിക്കാനായി അടുത്ത മാർഗവുമായി തെരുവിൽ ഇറങ്ങി. ഒഡീഷക്കാരനായ കാര്‍ത്തിക സാഹൂ ആദ്യകാലങ്ങളില്‍ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം ബോഡിഗാര്‍ഡായിരുന്നു . അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം കാവലായി സാഹൂ അഭിനയിച്ചു . അങ്ങനെ കുറേ വർഷങ്ങൾക്കു ശേഷം 2018 മുതലാണ് സിനിമകളില്‍ ചെറിയ ആക്ഷന്‍ രംഗങ്ങളിലെല്ലാം അഭിനയിക്കാന്‍ സാഹൂവിന് അവസരം കിട്ടുന്നത് . രണ്ട് വര്‍ഷം കൊണ്ട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.
അക്ഷയ് കുമാര്‍ നായകനായ 'സൂര്യവംശി'യാണ് സാഹൂ ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം. ഇതില്‍ അക്ഷയ്‌ക്കൊപ്പം ഒരു ഫൈറ്റ് സീനിലാണ് സാഹൂ അഭിനയിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു കൊറോണ വന്നത് . ഇതോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട ഗതിയും. മാര്‍ച്ചിന് ശേഷം വരുമാനമൊന്നുമില്ലാത്ത സാഹചര്യമായി. കൈയിലുണ്ടായിരുന്ന ചെറിയ സമ്ബാദ്യവും തീര്‍ന്നു. ഇതോടെ ജീവിക്കാനായി പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സാഹൂ. ഭുവനേശ്വറിലെ റസൂല്‍ഗഡില്‍ വഴിയരികിലായാണ് സാഹൂ കച്ചവടം തുടങ്ങിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നുമാസത്തിലേറെയായി ഷൂട്ടിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂവാണ് ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്.
https://www.facebook.com/Malayalivartha

























