ഇല്ലാത്ത എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്ന മായാവതി; എവിടെയെന്നറിയാത്ത ആറ് എം.എല്‍.എമാര്‍; രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെയും ചില വശങ്ങള്‍; അശോക് ഗെലോട്ടിന്റെ വിശ്വാസ വേട്ടുടുപ്പിന് പുതിയ വെല്ലുവിളി; മായാവതിക്ക് നിലനില്‍പ്പിനായുള്ള പോരാട്ടം

രാഷ്ട്രീയ നാടകങ്ങള്‍ രാജസ്ഥാനില്‍ തുടര്‍കഥയാണ്. ഓരോ ദിവസവും അവിടെ വല്ലാത്ത ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ഇതാ ഇപ്പോള്‍ ബി.എസ്.പി നേതാവ് മായാവദിയും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണ്. അശോക് ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയാല്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ബിഎസ്പി നേതാവ് മായാവതിയുടെ വിപ്പ് നല്‍കിയിരിക്കുകയാണ്. എന്നാല്‍, രാജസ്ഥാനില്‍ ബിഎസ്പിയ്ക്ക് ഒരു എംഎല്‍എമാരും ഇല്ലെന്നതാണ് വസ്തുത. കണ്‍ഫ്യൂഷന്‍ ആയോ? ഇനി കാര്യം പറയാം. ബി.എസ്.പിക്കുണ്ടായിരുന്ന ആറ് എംഎല്‍എമാരും നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ ആറ് എംഎല്‍എമാര്‍ക്കാണ് മായാവതി വിപ്പ് നല്‍കിയിരിക്കുന്നത്. ഈ വിപ്പാണ് അശോക് ഗെലോട്ടിന്റെ പുതിയ തലവേദന.
ലഖാന്‍ സിങ്, ദീപ് ചന്ദ്, ആര്‍ ഗുധ, വാജിബ് അലി, ജെഎസ് അവാന, സന്ദീപ് കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ലയിച്ച ആറ് മുന്‍ ബിഎസ്പി എംഎല്‍എമാര്‍. 200 അംഗ നിയമസഭയില്‍ 103 എംഎല്‍എമാരുടെ ഭൂരിപക്ഷത്തോടെയാണ് ഗെലോട്ട് സര്‍ക്കാര്‍ അധികാരത്തിലേക്ക് വന്നത്. ഇതില്‍ ആറ് പേര്‍ ബി.എസ്.പി എംഎല്‍എമാരാണ്. ഈ ആറ് പേര്‍ക്കാണ് മായാവതി വിപ്പ് നല്‍കിയിരിക്കുന്നത്. ഈ എംഎല്‍എമാരുടെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയില്‍ ഗെലോട്ട് സര്‍ക്കാര്‍ അംഗബലം ഉയര്‍ത്തിയത്. '2018 ലെ രാജസ്ഥാന്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് മായാവതിയുടെ ബിഎസ്പി ജയിച്ചത്. 99 സീറ്റുകളില്‍ വിജയിച്ചെങ്കിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചില്ല. പിന്നീട്, ഉപതെരഞ്ഞെടുപ്പിലൂടെ രണ്ട് സീറ്റുകള്‍ നേടി. ആറ് ബിഎസ്പി എം.എല്‍.എമാര്‍ 2019 സെപ്തംബറില്‍ ലയനം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആന്റി ഡിഫക്ഷന്‍ നിയമം അല്ലെങ്കില്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂള്‍ പ്രകാരം ലയനം സ്പീക്കര്‍ സിപി ജോഷി അംഗീകരിച്ചു. തുടര്‍ന്ന്, തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ, ലയനത്തെയും സ്പീക്കറുടെ തീരുമാനത്തെയും ബിഎസ്പി വെല്ലുവിളിച്ചു.
ബി.എസ്.പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതില്‍ അംഗീകരിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപിയുടെ എംഎല്‍എ മദന്‍ ദിലാവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ, സ്പീക്കറുടെ തീരുമാനത്തെ എതിര്‍ത്ത മറ്റൊരു പാര്‍ട്ടിയായി ബിജെപി. ലയനത്തില്‍ സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് ബിഎസ്പിയ്‌ക്കൊപ്പം ബിജെപിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ യഥാര്‍ത്ഥത്തില്‍ ബിഎസ്പി എംഎല്‍എമാര്‍ ആണെങ്കില്‍ പാര്‍ട്ടി വിപ്പിന് അനുസൃതമായി വോട്ട് ചെയ്യുകയാണെങ്കില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ഗെലോട്ട് ക്യാമ്പിന്റെ എണ്ണം 90 ല്‍ ഒതുങ്ങും.
https://www.facebook.com/Malayalivartha

























