ലോകത്ത് ഇപ്പോള്‍ ഏറ്റവും വേഗതയില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യ; പുതിയ കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധന; ബ്ലൂംബെര്‍ഗ് കൊറോണ വൈറസ് ട്രാക്കിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്;

ബ്ലൂംബെര്‍ഗ് കൊറോണ വൈറസ് ട്രാക്കിന്റെ കണക്കുകൾ പുറത്ത് വന്നതോടെ ഇന്ത്യയുടെ ചങ്കിടിപ്പ് കൂടുകയാണ്. കാരണം ലോകത്ത് ഇപ്പോള്‍ ഏറ്റവും വേഗതയില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോർട്ടിൽ പറയുന്നു . ബ്ലൂംബെര്‍ഗ് കൊറോണ വൈറസ് ട്രാക്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ച് 14 ലക്ഷം പിന്നിടുകയും ചെയ്തു .
ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ അമ്പതിനായിരത്തോളമായി കഴിഞ്ഞിരിക്കുന്നു . മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യ. എങ്കിലും പുതിയ കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനവാണ് ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ . അഞ്ച് ലക്ഷത്തോളം ടെസ്റ്റുകളാണ് രാജ്യത്തിപ്പോള്‍ ദിവസവും നടത്തുന്നതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ച് പറയുന്നത്. എന്നിട്ടും ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റിങ് നിരക്കുകള്‍ ഇന്ത്യയിലും ബ്രസീലിലുമാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പറയുന്നത്. ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 11.8 ടെസ്റ്റുകളും ബ്രസീലില്‍ ഇത് 11.93 ടെസ്റ്റുകളുമാണ് നടത്തുന്നത്. എന്നാല്‍ യുഎസില്‍ പരിശോധ നിരക്ക് 152.98 ഉം റഷ്യയില്‍ 183.34 ഉം ആണെന്നും ഓക്‌സ്‌ഫോര്‍ഡ് ഡാറ്റ പറയുന്നു.
ഇന്ത്യൻ സംസ്ഥാങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ് . കർണ്ണാടകയിലും ആന്ധ്രാപ്രദേശിലും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷത്തില്‍ അധികമായി. ഇരുസംസ്ഥാനങ്ങളിലും 5000-ല്‍ അധികം പേര്‍ക്ക് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. കര്‍ണാടകത്തില്‍ ഇന്ന് 5324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,465 ആയി.ആന്ധ്രാപ്രദേശില്‍ 6051 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,349 ആയി. ആന്ധ്രയില്‍ 49,558 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടത്. 1090 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. മഹാര്ഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണ്. മാത്രമല്ല കേരളത്തിലും ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ലോകത്ത് ഇപ്പോള്‍ ഏറ്റവും വേഗതയില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഗൗരവകരമായ ജാഗ്രത നാം സ്വീക്കരിക്കണം .
https://www.facebook.com/Malayalivartha

























