ഒപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കാണാനില്ല, അന്വേഷിച്ചിറങ്ങിയ ഭർത്താവ് കണ്ടത് കാമ കേളിയിൽ മുഴുകി നിൽക്കുന്ന ഭാര്യയെയും കാമുകനെയും; ഞൊടിയിടയിൽ കാമുകനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടി വീഴ്ത്തി ഭർത്താവ്

തന്റെ ഒപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ ഭർത്താവ് കണ്ടത് ബാല്‍ക്കണിയില്‍ ഭാര്യയെയും കാമുകനെയും അരുതാത്ത സാഹചര്യത്തിൽ. ഇതിനെത്തുടർന്നുണ്ടായ അരിശത്തിൽ ഭർത്താവ് ഭാര്യയെയും കാമുകനെയും സംഭവ സ്ഥലത്ത് വച്ചു തന്നെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി.
നാഗ്പൂരിലാണ് നാടിനെ നടുക്കിയ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 40കാരനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് പിടികൂടി. നാഗ്പുര്‍ കല്യാണേശ്വര്‍ നഗറില്‍ താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശി കുവാര്‍ലാല്‍ ബാരാമിയ്യയാണ് പിടിയിലായത്. ഇയാളുടെ ഭാര്യ കിരണ്‍(35) കാമുകനെന്ന് സംശയിക്കുന്ന ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയെ കാണാതായപ്പോള്‍ കുവാര്‍ലാല്‍ വീട്ടിനകത്ത് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യയെയും യുവാവിനെയും ബാല്‍ക്കണിയില്‍ കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടത്. കുപിതനായ ഇയാള്‍ ഉടന്‍തന്നെ വീട്ടിലുണ്ടായിരുന്ന കോടാലി കൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസിയാണ് കൊലപാതകം നേരിട്ട് കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരന്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി കുവാര്‍ലാലിനെ കസ്റ്റഡിയിലെടുത്തു.
പിടിയിലായ കുവാര്‍ലാലും കൊല്ലപ്പെട്ട കിരണ്‍, ശിവ എന്നിവരും ഒരേനാട്ടുകാരാണെന്ന് പോലീസ് പറഞ്ഞു. കുവാര്‍ലാലും ഭാര്യയും നാഗ്പുരില്‍ ജോലിചെയ്തുവരികയാണ്. രണ്ട് ദിവസം മുൻപാണ് ശിവ ഇവരുടെ വീട്ടിലെത്തിയത്. നാട്ടുകാരനായ ശിവയെ വീട്ടില്‍ താമസിപ്പിക്കാന്‍ ഭാര്യയാണ് നിര്‍ബന്ധിച്ചതെന്നാണ് പ്രതിയുടെ മൊഴി.
https://www.facebook.com/Malayalivartha

























