കോവിഡ് സുതാര്യതയില്‍ കേരളം രണ്ടാമത്; ഒന്നാം സ്ഥാനം കര്‍ണാടകത്തിന്; മൂന്നും നാലും സ്ഥാനങ്ങളില്‍ ബിഹാറും ഉത്തര്‍പ്രദേശും; കണ്ടെത്തല്‍ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍

കോവിഡ് വിവരങ്ങള്‍ കൃത്യയോടെ പുറത്തുവിടുന്നതിന്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം കേരളത്തിന്. ഒന്നാം സ്ഥാനത്തുള്ളത് കര്‍ണാടകമാണെന്നും റിപ്പോര്‍ട്ട്. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിനംപ്രതിയുള്ള സ്ഥിതിവിവര കണക്കുകള്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത് ബീഹാറും ഉത്തര്‍പ്രദേശുമാണ്. മേയ് 19 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കര്‍ണാടകയ്ക്ക് 0.61 കോവിഡ് ഡേറ്റ റിപ്പോര്‍ട്ടിങ് സ്‌കോറാണ് (സിആര്‍ഡിഎസ്) ലഭിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയംഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതില്‍ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയുടെ പഠനം. കോവിഡ് പോസിറ്റീവായവരുടെ സ്വകാര്യതയ്ക്കു തീരെ പരിഗണന നല്‍കാത്തവരില്‍ മുന്‍പന്തിയിലുള്ളത് പഞ്ചാബാണ്. കോവിഡ് പോസിറ്റീവ് ആയവരുടെ വ്യക്തിവിവരങ്ങളും മറ്റും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനാന്തര യാത്ര അനുവദിനീയമായതിനാല്‍ വരും മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം പരമപ്രധാനമാണെന്നും പഠനം പറയുന്നു.
ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14.83 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,83,157 ആയി. ഒറ്റ ദിവസത്തിനിടെ 654 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 33,425. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,96,988 പേര്‍ ചികിത്സയിലാണ്. ഇതുവരെ 9,52,744 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3,83,723 ആയി. സംസ്ഥാനത്ത് ആകെ 13,883 പേര്‍ രോഗം ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടില്‍ 2,20,716 കേസുകളും 3,571 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ 1,31,219 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 3,853. അതേസമയം, ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും രോഗബാധിതര്‍ ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശില്‍ 1,02,349 പേര്‍ക്കും കര്‍ണാടകയില്‍ 1,01,465 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം 70,493 ആയി. ബംഗാളില്‍ 60,830 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























