ഹെല്‍മറ്റ് ധരിക്കാത്ത യുവാവിന്റെ തലയില്‍ താക്കോല്‍ കുത്തിയിറക്കി പോലീസ്

ഉത്തരാഖണ്ഡ് ,ഉദം സിംഗ് നഗര്‍ ജില്ലയിലെ രുദ്രപുരില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സിറ്റി പെട്രോള്‍ യൂണിറ്റിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയതിനെ തുടർന്നുള്ള വാക്കു തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.
ബൈക്കില്‍ നിന്നും താക്കോല്‍ തട്ടിപ്പറിച്ചെടുത്ത പോലീസ് താക്കോല്‍ യുവാവിന്റെ നെറ്റിയില്‍ കുത്തിയിറക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
നെറ്റിയില്‍ തറച്ച നിലയില്‍ താക്കോലുമായി നില്ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെതിരെ സംഘടിച്ചു. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എംഎല്‍എ രാജ്കുമാര് തുക്രാള്‍ ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കിയത്.
https://www.facebook.com/Malayalivartha
























