ട്രെയിനില്‍ നിന്നു യുവാവ് വീണു മരിച്ചതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ട്രെയിനിനു തീവച്ചു

ട്രെയിനില്‍ നിന്നു യുവാവ് വീണു മരിച്ചതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ട്രെയിനിനു തീവച്ചു. വെള്ളിയാഴ്ച ദെലാഗ് സ്‌റ്റേഷനിലായിരുന്നു സംഭവം. ഈ സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ഓടിക്കൊണ്ടിരിക്കെ ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവാണു വീണു മരിച്ചത്.
പിന്നീടു പുരിയില്‍ നിന്നു മടങ്ങിവരുകയായിരുന്ന ട്രെയിനില്‍ ഒരുകൂട്ടം ആളുകള്‍ കയറുകയും തീയിടുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു നാലു മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെടുകയും ആറു ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























