കെഎസ്‌ഇബി ഓഫീസുകളിൽ ഇനി മുതൽ വെര്‍ച്വല്‍ ക്യൂ സംവിധാനം

കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി മാറ്റങ്ങൾ പലയിടങ്ങളിലും സംഭവിച്ചിരുന്നു. എല്ലാത്തിനും പിന്നാലെ ഇപ്പോൾ കെഎസ്‌ഇബി ഓഫീസുകളിലെ സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പെടുത്തുകയാണ്. ഉപഭോക്താക്കള്‍ക്ക് സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിക്കാം. ഈ സമയത്തെ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി ടോക്കണ്‍ നല്‍കുന്ന തരത്തിലാണ് ഈ സംവിധാനം ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഈ സംവിധാനത്തിന് പേര് നിര്‍ദ്ദേശിക്കുന്നതിനു പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടായിരുന്നു. തിരഞ്ഞെടുത്ത ആപ്പിന്റെ പേര് ഉടന്‍ കെഎസ്‌ഇബി പ്രഖ്യാപിക്കുകയും ചെയ്യും . കൊറോണയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. നേരത്തെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വെർച്വൽ ക്യു ഏർപ്പെടുത്തിയിരുന്നു . ഇപ്പോൾ കെ എസ് ഇ ബിയും ഈ തീരുമാനം എടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























