എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ സാദര്‍ ബസാര്‍ ഏരിയയില്‍ ആണ് സംഭവം. സാദര്‍ ബസാറിലെ കാളവണ്ടിക്കാരനായ സുഡാമ എന്ന 40 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയില്‍ അമ്മൂമ്മയ്‌ക്കൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബാലികയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. സമീപത്തെ ആളൊഴിഞ്ഞ കോണില്‍ കൊണ്ടുപോയി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അമ്മൂമ്മ രാത്രി ഉണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് ഒച്ചവെച്ച് വീട്ടുകാരെ ഉണര്‍ത്തി. ഇതിനിടെ കുട്ടി തിരികെയെത്തി. പിറ്റേന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























