മോദി പബ്ജി നിരോധിച്ചാല്‍ ആ മായിക ലോകത്ത് നിന്നു പുറത്തു വരുന്ന യുവാക്കള്‍ തൊഴില്‍ ആവശ്യപ്പെടും; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി

രാജ്യത്തെ യുവജനങ്ങള്‍ തൊഴിലില്ലായ്മയെക്കുറിച്ചു സംസാരിക്കുമെന്ന ഭയത്താലാണ് കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിക്കാത്തതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. 47 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സിംഗ്വിയുടെ കുറ്റപ്പെടുത്തല്‍.
തൊഴിലില്ലായ്മ കാരണമാണ് യുവാക്കള്‍ പബ്ജി പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ അടിമകളായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ജി കൂടി നിരോധിക്കണമെന്ന് നരേന്ദ്ര മോദിക്ക് യഥാര്‍ഥത്തില്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പബ്ജി നിരോധിച്ചാല്‍ ആ മായിക ലോകത്ത് നിന്നു പുറത്തു വരുന്ന യുവാക്കള്‍ തൊഴില്‍ ആവശ്യപ്പെടുമെന്ന പ്രശ്നം മോദി മനസിലാക്കിയെന്ന് സിംഗ്വി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























