മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് 'കോവിഡ് മൂലം' രോഗശാന്തി!

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപാലിലെ ചിരായു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്. കോവിഡ് ബാധയുണ്ടായതിനാല്‍ ഗുണമുണ്ടായി എന്ന് പറയാന്‍ കഴിയുന്ന അപൂര്‍വ്വം ചിലരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചൗഹാന്‍.
'എന്റെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനു ശേഷം മടക്കാന്‍ പ്രയാസമായിരുന്നു. ഏറെ നാള്‍ തിരുമ്മു ചികിത്സ നടത്തിയെങ്കിലും ഭേദമായില്ല. എന്നാല്‍, കോവിഡ് ചികിത്സയ്ക്കിടെ വസ്ത്രങ്ങള്‍ സ്വയം അലക്കേണ്ടി വന്നപ്പോള്‍ കൈ നേരെയായി.' - എന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡ് പോസിറ്റീവായതോടെ ഭോപാലിലെ ചിരായു ആശുപത്രിയില്‍ ശനിയാഴ്ച മുതല്‍ ചികിത്സയില്‍ കഴിയുന്ന 61-കാരനായ മുഖ്യമന്ത്രി ഇന്നലെ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് അനുഭവം വിവരിച്ചത്. കോവിഡ് രോഗികള്‍ വസ്ത്രം സ്വയം കഴുകണമെന്ന ചട്ടം പാലിച്ചാണ് മുഖ്യമന്ത്രിയും അലക്കിത്തുടങ്ങിയത്.
https://www.facebook.com/Malayalivartha
























