ഇന്ത്യന്‍ വ്യോമസേന വാങ്ങിയ ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും...അംബാല എയര്‍ബേസില്‍ എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപ്രതിരോധ സേനാംഗങ്ങള്‍ സ്വാഗതമൊരുക്കും

കോടികള്‍ മുടക്കി ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) വാങ്ങിയ ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. അംബാല എയര്‍ബേസില്‍ എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപ്രതിരോധ സേനാംഗങ്ങള്‍ സ്വാഗതമൊരുക്കും. ഫ്രാന്‍സില്‍നിന്നുള്ള യാത്രയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സ്‌പെഷല്‍ ലോങ് ഹാള്‍ ട്രെയിനിങ് നേടിയ പൈലറ്റുമാരുടെ നിരയാണ് വിമാനം പറത്തിയത്.
ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധനം നിറക്കുന്ന രണ്ടു വിമാനങ്ങളും അനുഗമിച്ചെത്തുകയും ഇടക്ക് ആകാശത്തുവെച്ചുതന്നെ എല്ലാ വിമാനങ്ങളിലും ഇന്ധനം നിറക്കുകയും ചെയ്തിരുന്നു. വിമാനങ്ങള്‍ ചൊവ്വാഴ്ച അബൂദബിയിലെ അല്‍ ദഫ്രയിലെത്തിയിരുന്നു. ഫ്രാന്‍സിലെ മെറിഗ്നാക്കില്‍നിന്നുള്ള യാത്രാമധ്യേയാണ് ഫ്രാന്‍സിന് വ്യോമതാവളമുള്ള യു.എ.ഇ അല്‍ ദഫ്രയില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു വിമാനത്തില്‍ 70 വെന്റിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യവിദഗ്ധരുടെ സംഘവും എത്തുന്നുണ്ട്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്.
"
https://www.facebook.com/Malayalivartha
























