അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച യാത്രികന്റെ നെറ്റിയില്‍ പോലീസ് താക്കോല്‍ കുത്തിക്കയറ്റി

ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ അമിതവേഗത്തില്‍ ബൈക്കോടിച്ചെന്ന് ആരോപിച്ച് പോലീസുകാര്‍ ബൈക്ക് യാത്രികന്റെ നെറ്റിയില്‍ വാഹനത്തിന്റെ താക്കോല്‍ കുത്തിക്കയറ്റി. തിങ്കളാഴ്ച രാത്രിയില്‍ രാംപുര സ്വദേശി ദീപക്കി(20)നാണു പോലീസുകാരുടെ അതിക്രമത്തില്‍ പരുക്കേറ്റത്. പ്രതിഷേധിച്ച നാട്ടുകാര്‍ പോലീസുകാരുമായി ഏറ്റുമുട്ടി. സംഭവം വിവാദമായതോടെ ട്രാഫിക് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍.
ദീപക്ക് ബൈക്കില്‍ കൂട്ടുകാരനുമൊത്ത് പെട്രോള്‍ പമ്പിലേക്കു പോകുംവഴിയാണ് പോലീസ് സംഘം തടഞ്ഞത്. അമിതവേഗമായിരുന്നെന്നു പോലീസുകാര്‍ പറഞ്ഞതോടെ ഇരുവരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. തര്‍ക്കത്തിനിടെ പോലീസുകാരന്‍ ബൈക്കിന്റെ താക്കോല്‍ എടുത്ത് ദീപക്കിന്റെ നെറ്റിയില്‍ കുത്തുകയായിരുന്നു. നെറ്റിയില്‍ തറച്ച താക്കോലുമായി രക്തമൊലിപ്പിച്ച് ദീപക്ക് നില്‍ക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
നാട്ടുകാര്‍ അവിടെയെത്തി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് രാജ്കുമാര്‍ തുക്രാല്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയശേഷമാണു ജനം പിരിഞ്ഞുപോയത്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. നെറ്റിയില്‍ സാരമായി പരുക്കേറ്റ ദീപക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























