ഇന്ത്യ കാത്തിരുന്ന ആ ചരിത്ര നിമിഷം... ഇന്ത്യന്‍ സൈനികരുടെ പോരാട്ട വീര്യത്തിനു കരുത്ത് പകരാന്‍ റാഫേല്‍ യുദ്ധവിമാനം ഇന്ത്യന്‍ മണ്ണില്‍

ചരിത്ര നിമിഷമാണ് ഇന്ന് ..ഇന്ത്യന്‍ സൈനികരുടെ പോരാട്ട വീര്യത്തിനു കരുത്ത് പകരാന്‍ റാഫേല്‍ യുദ്ധവിമാനം ഇന്ത്യന്‍ മണ്ണില്‍. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തുന്നത് എന്നതും നിര്‍ണ്ണായകമാണ്.
ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ന് ഉച്ചയോടെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തുന്നത് . ചൈനയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ് റാഫേലെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. റാഫേല്‍ ഒരു 'ഗെയിം ചേഞ്ചര്‍' ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയുടെ ജെ20 പോര്‍വിമാനങ്ങള്‍ റാഫേലിന്റെ അടുത്തു പോലും വരില്ലെന്നും ധനോവ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റാഫേല്‍ യുഎഇയിലെ അല്‍ദഫ്‌റ സൈനിക വിമാനത്താവളത്തില്‍ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. അതിനിടെ റഫാലില്‍ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു.ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷന്‍ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാന്‍സില്‍ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്.
ശത്രു റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാന്‍ ശേഷിയുള്ളതാണ് ചെങ്ഡു ജെ-20 എന്ന് ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. ചൈനീസ് ഉപകരണങ്ങള്‍ വളരെ മികച്ചതായിരുന്നുവെങ്കില്‍ , 2019 ഫെബ്രുവരി 27ന് രജൌരി സെക്ടറിലെ നംഗി ടെക്രില്‍ നടന്ന ആക്രമണത്തില്‍ പാകിസ്ഥാന്‍ എന്തിനാണ് എഫ് 16 വിമാനം ഉപയോഗിച്ചതെന്നും ധനോവ ചോദിച്ചു. ചൈനീസ് ജെ എഫ് -17ല്‍ പാകിസ്ഥാന്‍ സ്വീഡിഷ് റഡാറും ടര്‍ക്കിഷ് ടാര്‍ഗറ്റ് പോഡും എന്തിനാണ് ഉയര്‍ത്തുന്നതിനുള്ള ഉത്തരം വളരെ വ്യക്തമാണ്.
ചൈനീസ് ഉപകരണങ്ങള്‍ അമേരിക്കന്‍-റഷ്യന്‍ ഉപകരണങ്ങളേക്കാളും മോശപ്പെട്ടതാണ്. അമേരിക്കന്‍ ഉപകരണങ്ങളുമായി ചൈന പൊരുത്തുപ്പെടുന്നില്ല എന്നതാണ് വസ്തുത. ചൈനീസ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യന്‍ ഉപകരണങ്ങളുടെ റിവേഴ്‌സ് എഞ്ചിനിയറിംഗുമായി ബന്ധപ്പെടുത്തി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ ആയുധശാലയിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളാണ് എസ്യു -30 എംകെഐ. ഇതോടൊപ്പം റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി എത്തുന്നതോടെ വ്യോമസേന ശക്തമാകും.17 ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം എത്തിക്കുന്നത്. വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ മിസൈലുകള്‍ സജ്ജമാക്കിയ റഫാലിന്റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെയാണ് ഇന്ത്യ റഫാല്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തില്‍ ആക്കിയത്. 2021 അവസാനത്തോടെ 36 റാഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്നാണ് ദസോ ഏവിയേഷന്‍ കമ്പനിയുടെ വാഗ്ദാനം.
"
https://www.facebook.com/Malayalivartha

























