ഇരുപത്തിനാലുകാരിയെ നടു റോഡിലിട്ട് ടീഷര്‍ട്ട് വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയുംചെയ്തത് പൊതുസ്ഥലത്ത് തുപ്പിയത് അനിഷ്ടത്തോടെ നോക്കിയെന്ന കാരണത്താൽ... പിന്നെ സംഭവിച്ചത്

പൊതുസ്ഥലത്ത് തുപ്പിയത് അനിഷ്ടത്തോടെ നോക്കിയ യുവതിയെ പരസ്യമായി അക്രമിച്ച് യുവാവ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
യുവതിയും സഹോദരിയും സംസാരിച്ച് നില്‍ക്കുന്നതിനിടെ അതുവഴി പോയ യുവാവ് പൊതുവഴിയില്‍ തുപ്പി. ഇത് കണ്ട യുവതി തുറിച്ച് നോക്കിയതാണ് യുവാവിനെ ചൊടിപ്പിച്ചത്.
യുവതിക്കരികിലെത്തിയ ഇയാള്‍ ഇവര്‍ ധരിച്ചിരുന്ന ടീഷര്‍ട്ട് വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് സഹായിക്കാനെത്തിയ യുവതിയുടെ മാതാവിനും സഹോദരിക്കും മര്‍ദ്ദനമേറ്റു.
ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. രവി രാജ്പുത് എന്നയാളാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രൂരമായി മര്‍ദ്ദനമേറ്റ ഇരുപത്തിനാലുകാരി വൈകാതെ തന്നെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഒരക്ഷരം പോലും മിണ്ടാതെ നിന്ന തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























