7000 കിലോമിറ്റര്‍ താണ്ടി അഞ്ചണ്ണം എത്തിയപ്പോൾ ഒന്നിൽ നിറയെ ഫ്രാൻസിന്റെ വിലപിടുപ്പുള്ള സമ്മാനങ്ങൾ ; 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും; കോവിഡ് കാലത്തെ കരുതൽ

7000 കിലോമിറ്റര്‍ താണ്ടി റഫാല്‍ ഇന്ത്യയിലെത്തിയപ്പോൾ രാജയ് സ്നേഹികളുടെ അഭിമാനം വാനോളൻ ഉയർന്നു . ഫ്രാൻസും ഇന്ത്യയും കൈകോർത്തപ്പോൾ ഇത്രയും വേഗത്തിൽ അവ ഇന്ത്യയിൽ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല ..ഒടുവിൽ കാത്തിരുപ്പുകൾക്കും ആവേശങ്ങൾക്കും ഒടുവിൽ റാഫേൽ ഇന്ത്യൻ മണ്ണിനെ തൊട്ടു. എന്നാൽ ഫ്രാൻസ് മറ്റൊരു കാര്യത്തിൽ കൂടെ ഇന്ത്യയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് .
രണ്ട് സുഖോയ് 30 എം കെ ഐയുടെ അകമ്ബടിയോടെയാണ് അഞ്ചു റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ എത്തിയത്. ഇതില്‍ ഒരു വിമാനത്തില്‍ ഇന്ത്യയ്ക്കായുള്ള ഫ്രാൻസിന്റെ കരുത്തലും സ്‌നേഹ സമ്മാനങ്ങളും ഉണ്ടായിരുന്നു. 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്ക്കൊപ്പം 10 ആരോഗ്യവിദഗ്ധരുംമായിരുന്നു ഒരു വിമാനത്തിൽ ഉണ്ടായിരുന്നത് . ഇത് എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.ഈ അവസരത്തിൽ ഇന്ത്യയ്ക്ക് ആവശ്യമായിട്ടുള്ളവയാണ് ഫ്രാൻസ് അറിഞ്ഞ് സമ്മനമായി നൽകിയിരിക്കുന്നത് . അംബാല വ്യോമസേനാ താവളത്തിലാണ് റഫേല്‍ പറന്നിറങ്ങിയത്.
https://www.facebook.com/Malayalivartha

























