എന്‍ ഐ എയുടെ പരിധിക്കപ്പുറം... മോദി നേരിട്ടിറങ്ങി വന്‍ സ്രാവുകളുടെ പേരുകള്‍..റമീസ് എണ്ണിയെണ്ണി പറഞ്ഞു എന്‍ ഐ എ യുടെ പരിധിക്കുമപ്പുറം

റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് അഥവാ റോ ആണ് അന്തരാഷ്ട്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് . സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ മനപ്പൂര്‍വമായി എന്‍ ഐ എ യുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണോ കുറ്റകൃത്യങ്ങളില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് വ്യക്തമല്ല .എന്നാല്‍ അന്വേഷണം തടസ്സപ്പെടുന്ന തരത്തിലേ ക്കാണ് ഇന്നലെ ഒറ്റദിവസം കൊണ്ട്
റമീസ് കൊണ്ടെത്തിച്ചിരിക്കുന്നതു .നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ ചോദ്യങ്ങള്‍ തയ്യാറാക്കി തന്നെയാണ് റമീസിനു മുന്നില്‍ അന്വേഷണ സംഘം പ്രത്യഷപെട്ടത് .എന്നാല്‍ അന്വേഷണത്തില്‍ വന്‍ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത് .എന്നാല്‍ ഇപ്പോള്‍ റമീസിന്റ മൊഴി പൂര്‍ണമായും വിശ്വസിക്കേണ്ടതില്ല എന്ന് തന്നെയാണ് എന്‍ ഐ എയുടെ കണക്കൂകൂട്ടല്‍
അതിനുള്ള തക്കതായ കാരണവുമുണ്ട് .കൂടുതല്‍ തെളിവുകള്‍ ലഭ്യമായാല്‍ മാത്രമേ രാജ്യാന്തര അന്വേഷണം നടത്താന്‍ കഴിയുകയുള്ളു .യു എ ഇയിലേക്ക് കടന്നു കളഞ്ഞ അറ്റാഷെ ഉള്‍പ്പടെ ഉള്ളവരെ ചോദ്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് .
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ എല്ലവരും ഒരുപൊലെ യുഎഇ കോണ്‍സുലേറ്റിനെതിരെ തുടരെ മൊഴി നല്‍കുന്നത് ആസൂത്രിതമെന്നുള്ള സംശയം വര്‍ധിച്ചിരിക്കുകയാണ് . പ്രതികളായ സ്വപ്ന സുരേഷും സന്ദീപ്നായരും സരിത്തും മുന്‍പ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു .ഇതിലാണ് അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്നതിനെ
ആസ്പതമാക്കി എന്‍ ഐ എ സംഘം കുഴയുന്നത് .അന്വേഷണം ഏതു തലത്തില്‍ വരെ കൊണ്ട് പോയാലും കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട് .കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയായ കെ.ടി. റമീസും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയതോടെയാണ് അവര്‍ ഈ നിഗമനത്തിലേക്കു നീങ്ങുന്നത്.
പല കേസുകളിലും അന്വേഷണം വഴി തെറ്റിക്കാന്‍ വേണ്ടി കരുതിക്കൂട്ടി പ്രതികള്‍ മൊഴി നല്‍കാറുണ്ട്. അത്തരത്തിലുള്ള പദ്ധിതി ഇവിടെയും ആവിഷ്‌കരിച്ചോ എന്നതാണ് അറിയേണ്ടത് .ഇതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ആരോപണ വിധേയരായ വ്യക്തികളില്‍ നിന്ന് വിശദമായി മൊഴിയെടുക്കാറാണു പതിവ്. എന്നാല്‍ ഈ കേസില്‍ യുഎഇയുടെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത് . ഇവരെ നേരിട്ടു ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കു കഴിയാതെവന്നാല്‍ റോ യുമായി ചേര്‍ന്നു അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും എന്ന് തന്നെയാണ് നിലവില്‍ വ്യക്തമാകുന്നത് .റമീസും ഫൈസല്‍ ഫരീദുംഇന്ത്യയില്‍ നിന്നും അതിവിദഗ്തമായി പുറത്തു കടന്ന യു എ ഇ കോണ്‍സുലേറ്ററിലെ ഉദ്യോഗസ്ഥാനുമെല്ലാം ഇപ്പോള്‍ ഭീകരബന്ധമുണ്ടോ എന്ന ഏറ്റവും ഗുരുതരമായ ആരോപണത്തിന്റെ നിഴലിലാണ് ..സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ഗുരുതരമായ രഹസ്യങ്ങള്‍ ഉള്‍പ്പെടുന്ന പല കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ് .
എന്നാല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതായുണ്ട് എന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നുണ്ട് . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എന്‍ഐഎക്കു കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.
അതേസമയം, കേസില്‍ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതു ഇപ്പോഴും തുടരുകയാണ്. നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഇവരെ വിട്ടു നല്‍കിയിരിക്കുന്നത്.ന്മ അതിനിടയില്‍ അത്യന്തം നാടകീയമായി സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുകയുമാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ വിലയ്ക്ക് ആനുപാതികമായിരിക്കും പാരിതോഷികം. 5 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും.
സ്വര്‍ണത്തിന് ഇ വേബില്‍ ഇല്ലാത്തിനാല്‍ സംസ്ഥാനാന്തര കള്ളക്കടത്തു വളരെ വ്യാപകമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. നികുതി വെട്ടിച്ചു കടത്തുന്ന വസ്തുക്കള്‍ പിടികൂടിയാല്‍ ജിഎസ്ടി നിയമത്തിലെ വകുപ്പ് 129 അനുസരിച്ച് നികുതിയും അത്ര തന്നെ തുക പിഴയായും ഈടാക്കി വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ ആസൂത്രിതമായി കള്ളക്കടത്തു നടത്തുന്ന സംഘങ്ങളെ പിടികൂടിയാല്‍ വകുപ്പ് 130 അനുസരിച്ച് കേസെടുക്കുകയും ചരക്കു പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഇതു ലേലം ചെയ്തു വില്‍ക്കുകയാണു പതിവ്. അതു വരെ പിടിച്ചെടുക്കുന്നവ സാധാരണയായി ട്രഷറിയില്‍ സൂക്ഷിക്കും എന്നതാണ് നിലവിലെ കീഴ്വഴക്കം . സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കള്‍ക്കു പിന്നാലെ തന്നെയാണ് ഇപ്പോഴും അന്വേഷണസംഘം. ഇരുവര്‍ക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണു സംശയമുള്ളവരെ ഏജന്‍സികള്‍ നിലവില്‍ നിരീക്ഷണത്തിലാക്കിയത്. ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. .കള്ളക്കടത്തു കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത് റമീസിനെ ചോദ്യംചെയ്തത് വഴി തന്നെയാണ് എന്നാണ് വ്യക്തമാകുന്നത് .
"
https://www.facebook.com/Malayalivartha