Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായ ആ ആപ്പ്; നിരോധനം നീക്കാനായി ചൈന ശ്രമിക്കുന്നത് ഈ ഒരൊറ്റ ആപ്പിന് വേണ്ടി; ഫേസ്ബുക്ക് മെസഞ്ചർ പോലെയോ വെറുമൊരു മെസേജിംഗ്‌ പ്ലാറ്റ്ഫോം മാത്രമല്ല; രഹസ്യങ്ങൾ ചോർത്താൻ കഴിയും

01 AUGUST 2020 12:25 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ആപ്പുകൾക്ക് നിരോധനം കൊണ്ടുവന്ന ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യൻ ജനത കൈനീട്ടി സ്വീകരിച്ചപ്പോൾ ഈ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈന രംഗത്ത് വന്നിരുന്നു. ഈ തീരുമാനങ്ങൾ ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ചൈന പ്രതികരണം നടത്തിയത്.  ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യ ചെയ്ത 'തെറ്റ്' ആണെന്നും ആ തെറ്റ് തിരുത്തണമെന്നും ചൈന പറഞ്ഞു . ചൈനീസ് വ്യാപാരങ്ങളിൽ ഇന്ത്യ 'മനഃപൂർവം ഇടപെടലുകൾ' നടത്തുന്നുവെന്നുമായിരുന്നു ഇന്ത്യൻ ചൈനീസ് എംബസി വക്താവിലൂടെ ചൈന പ്രതികരണം അറിയിച്ചിരുന്നു. ചൈനീസ് വ്യാപാര താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി ചൈന പ്രവർത്തിക്കുമെന്നും ചൈനീസ് എംബസി കോൺസിലാറും വക്താവുമായ ജി റോംഗ് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ അധികമാരും ശ്രദ്ധിയ്ക്കാതെ പോയ മറ്റൊരു മർമ്മ പ്രധാനമായ കാര്യമുണ്ടായിരുന്നു . ചൈനയിൽ ഏറെ പ്രചാരത്തിലുള്ള 'വീ ചാറ്റി'നു മേലുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി തങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിച്ചുവെന്നുകൂടി അദ്ദേഹം പറഞ്ഞു . എന്നാൽ എന്തുക്കൊണ്ട് വീ ചാറ്റ് ചൈനയ്ക്ക് അത്ര മേൽ പ്രിയപ്പെട്ടതാകുന്നു ? രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ട് ആകെ 106 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.ഇത് കൂടാതെ 250 ആപ്പുകൾ കൂടി കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇവയും നിരോധിച്ചേക്കും.

രാജ്യസുരക്ഷയെയും ജനങ്ങളുടെ സ്വകാര്യതയെയും ബാധിക്കുന്നുവെന്ന് കണ്ടാൽ ഇവയും ഘട്ടം ഘട്ടമായി നിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ 106 ആപ്പുകൾ ഇന്ത്യ നിരോധിച്ച സഹചര്യത്തിൽ എന്തുകൊണ്ട് ഈ ഒരു ആപ്പിനായി മാത്രം ചൈന ഇന്ത്യയെ സമീപിക്കുന്നു എന്ന കാര്യത്തിലാണ് നിഗൂഡത ഒളിഞ്ഞ് കിടക്കുന്നത് . ചൈനയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന 'വീ ചാറ്റ്' വാട്സാപ്പ് പോലെയോ ഫേസ്ബുക്ക് മെസഞ്ചർ പോലെയോ വെറുമൊരു മെസേജിംഗ്‌ പ്ലാറ്റ്ഫോം മാത്രമല്ല എന്ന കാര്യം അറിഞ്ഞിരിക്കുക . നിരവധി സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന 'വീ ചാറ്റ്' ഒരു 'സൂപ്പർ ആപ്പി'ന്റെ ഗണത്തിലാണ് പെടുന്നത്. ഭക്ഷണ ഡെലിവറി സേവനം, ഓൺലൈൻ ടാക്സി സേവനം എന്നിവയിൽ തുടങ്ങി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ നൽകുന്ന സേവനങ്ങളും വീ ചാറ്റ് നൽകുന്നുണ്ട്( ചൈനയ്ക്ക് മേൽപ്പറഞ്ഞ സോഷ്യൽ മീഡിയ ആപ്പുകളുടെ സ്വന്തം പതിപ്പുകളുണ്ട് എന്ന കാര്യം മറക്കരുത്. ഈ സേവനങ്ങൾ നൽകുന്നത് വഴി മറ്റൊരു സോഷ്യൽ മീഡിയ ആപ്പിനും ലഭ്യമല്ലാത്ത ഒരു ഗുണമാണ് വീ ചാറ്റിന് കിട്ടുക .

ചൈനയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളിൽ നിന്നും, ചിന്തിക്കാൻ പോലും ആകാത്തത്ര ഭീമമായ ഡാറ്റയും സ്വകാര്യ വിവരങ്ങളുമാണ് വീ ചാറ്റിനും ആപ്പിന്റെ ഉടമസ്ഥരായ 'ടെൻസെന്റി'നും ലഭിക്കുന്നത്. ഇതുകൊണ്ടുള്ള ദോഷങ്ങളുടെ കഠിനത മനസിലാകാൻ ഇന്ത്യ പോലുള്ള ലോകരാജ്യങ്ങളിലേക്ക് വീ ചാറ്റിന്റെ 'സേവനങ്ങൾ' വന്നുചേർന്നാൽ എന്തു സംഭവിക്കും എന്ന് മാത്രം ചിന്തിച്ചാൽ മതിയാകും.വീ ചാറ്റും അതുപോലെയുള്ള മറ്റ് ആപ്പുകളും വഴി മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ ജനങ്ങളിലും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിലും കൃത്യമായ സ്വാധീനം ചെലുത്താൻ ഡാറ്റ എന്ന 'പുതിയ ലോകത്തിലൂടെ ' ചൈനയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചൈനീസ് ആപ്പുകളെ നാട് കടത്താനുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും പിന്തുണയ്ക്കപ്പെടേണ്ടുന്നതാണ്‌ . ഇന്ത്യയിൽ ആലിബാബ, ടെൻസെന്റ് തുടങ്ങിയ ചൈനീസ് ടെക്ക് ഭീമന്മാർ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വസ്തുതയുമുണ്ട് .ഈയിടെ, മൂല്യത്തിൽ സോഷ്യൽ മീഡിയ ഭീമനായ അമേരിക്കയുടെ ഫേസ്ബുക്കിനെ പോലും ടെൻസെന്റ് മറികടന്നത് വാർത്തയായിരുന്നു.

പബ് ജി, കാൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമിംഗ് ആപ്പുകളിലൂടെ ഇപ്പോൾ തന്നെ ടെൻസെന്റ് ഇന്ത്യയിൽ പിടിമുറുക്കിക്കഴിഞ്ഞുവെന്ന വസ്തുതയും ആശങ്കപ്പെടുത്തുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ഭയപ്പെടുത്തുന്ന വളർച്ചയിലൂടെ ചൈനയുടെ ലക്ഷ്യം ലോകത്തിലെ അടുത്ത 'സൂപ്പർ പവർ' ആയി മാറുകയെന്നതാണ്. അതിനായി അവർ ഉപയോഗിക്കുന്നതോ 'സൂപ്പർ ആപ്പുകളെ'യും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഉള്ള ആപ്പുകൾ നിരോധിക്കുക എന്നതിന്റ ആവശ്യകത കൂടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (27 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (32 minutes ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (41 minutes ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (56 minutes ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (1 hour ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (2 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (2 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (2 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends