Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എതിരാളികളും കയ്യടിച്ചു... എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ഭൂമി പൂജയില്‍ ശ്രദ്ധ നേടി നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും; അപൂര്‍വ സഹോദര സൗഹൃദത്തിന്റെ രാമ ലക്ഷ്മണ കഥകള്‍ മനസില്‍ നിറയുമ്പോള്‍ ഇവരുടെ അപൂര്‍വ സ്‌നേഹ ബന്ധവും ചര്‍ച്ചയാകുന്നു

06 AUGUST 2020 11:15 AM IST
മലയാളി വാര്‍ത്ത

എതിര്‍പ്പില്‍ നിന്നും ശാന്തതയിലേക്ക് എങ്ങനെ മാറാമെന്ന് രാജ്യം കാട്ടിത്തരുന്നതാണ് അയോധ്യ. ലോകമെമ്പാടും തത്സമയം കണ്ടതാണ് ഇന്നലത്തെ അയോധ്യയിലെ ഭൂമി പൂജ. ജാതിമത വ്യത്യാസമില്ലാതെ എല്ലാ ചാനലുകളും തത്സമയം ഭൂമി പൂജ സംപ്രേക്ഷണം ചെയ്തു. വളരെ കുറച്ചാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമാണ്. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഒന്നായി തീര്‍ന്ന രാമലക്ഷ്മണന്‍മാരുടെ അപൂര്‍വ സൗഹൃദം കൂടിയാണ് രാമായണം. രാമനും ലക്ഷ്മണനും കളിച്ചു വളര്‍ന്ന അയോധ്യയില്‍ ഇന്നലെ ശ്രദ്ധ നേടിയ രാമ ലക്ഷ്മണന്‍മാരാണ് നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും.

രാമക്ഷേത്ര ഭൂമിപൂജാ വേദിയില്‍ നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് വളരെ ശ്രദ്ധേയമായി. ആര്‍.എസ്.എസ് ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പതിവാണെങ്കിലും പൊതുവേദിയില്‍ ഒന്നിച്ച് വരുന്നത് ആദ്യമാണ്. എപ്പോഴും ലക്ഷ്മണനായി കൂടെയുള്ള അമിത് ഷായ്ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഭൂമി പൂജയില്‍ പങ്കെടുക്കാനായില്ല. പകരം ലക്ഷ്മണനായി അരങ്ങ് തകര്‍ക്കാനുള്ള നിയോഗം വന്നത് മോഹന്‍ ഭാഗവതിന് തന്നെയായിരുന്നു.

ഇന്നലെ ഭൂമിപൂജാ ചടങ്ങിലും സദസിനെ അഭിസംബോധന ചെയ്തപ്പോഴും ഇരുവരും രാമലക്ഷ്ണന്മാരെപ്പോലെ ഒരുമിച്ചായിരുന്നു. മോദി ആദ്യം സന്ദര്‍ശിച്ച ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ സമൂഹ അകലം പാലിക്കുന്നതിന്റെ ഭാഗമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമാണ് അനുഗമിച്ചത്. ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിക്കും യോഗി ആതിദ്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മോഹന്‍ ഭാഗവത് എന്നിവര്‍ക്കും പ്രത്യേക പീഠങ്ങള്‍ ഉണ്ടായിരുന്നു.
മോദി വെള്ളി ഇഷ്ടിക നിക്ഷേപിച്ച കുഴിയിലേക്ക് പൂക്കള്‍ ചൊരിയുമ്പോള്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ വീഴാനൊരുങ്ങി. യോഗി ആതിഥ്യനാഥും മോഹന്‍ ഭാഗവതുമാണ് ഗവര്‍ണറെ താങ്ങി സഹായിച്ചത്. ചടങ്ങിനുടനീളം ആറടി അകലം പാലിക്കാനും പുരോഹിതര്‍ അടക്കം മാസ്‌ക് ധരിക്കാനും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രസംഗിച്ചപ്പോള്‍ മാത്രമാണ് മോദി മാസ്‌ക് നീക്കിയത്.

രാമന്‍ ജനിച്ച ഭൂമിയിലെ ക്ഷേത്രമായതിനാല്‍ അമ്പും വില്ലുമേന്തിയ യോദ്ധാവിന്റെ സ്ഥിരം രൂപത്തിന് പകരം രാമ ലല്ല വിരാജ്മാനാണ് ഇന്നലെ തറക്കല്ലിട്ട രാമക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. അയോദ്ധ്യയിലെ തര്‍ക്കസ്ഥലത്ത് വര്‍ഷങ്ങളോളം പ്‌ളാസ്റ്റിക് കൂടാരത്തില്‍ വച്ച് ആരാധിച്ചിരുന്ന രാം ലല്ല വിഗ്രഹത്തെ തറക്കല്ലിടലിന്റെ ഭാഗമായി താത്ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു.

തര്‍ക്കസ്ഥലത്തെ ചൊല്ലിയുള്ള കേസ് മൂലം വര്‍ഷങ്ങളായി രാം ലല്ലയുടെ വിഗ്രഹം ഒരു പ്‌ളാസ്റ്റിക് കൂടാരത്തില്‍ ചെറിയ സ്റ്റൂളിലാണ് വച്ചിരുന്നത്. ചുറ്റും യന്ത്ര തോക്കുമായി സദാ കേന്ദ്ര സേനാംഗങ്ങളുടെ കാവല്‍. തൊഴാന്‍ വരുന്ന വിശ്വാസികള്‍ക്ക് രാംലല്ലയെ കാണാന്‍ കമ്പിവേലിയില്‍ ഒരു കിളിവാതിലും സ്ഥാപിച്ചിരുന്നു. ആരെയും അധിക നേരം തൊഴാന്‍ അനുവദിച്ചിരുന്നില്ല. കൂടുതല്‍ നേരം നിന്നാല്‍ തോക്കേന്തിയ സൈനികര്‍ തള്ളി നീക്കും.

ഏപ്രിലില്‍ ഭൂമിപൂജ നടത്താനുള്ള ആദ്യ തീരുമാന പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് കൂടാരത്തില്‍ നിന്ന് രാംലല്ലയെ താത്ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് തര്‍ക്ക സ്ഥലം മണ്ണു നിരത്തി ഭംഗിയാക്കി. വര്‍ഷങ്ങളോളം രാംലല്ലയെ വച്ച് ആരാധിച്ചിരുന്ന കൃത്യമായ സ്ഥലത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയത്.രാംലല്ലയുടെ വിഗ്രഹം സൂക്ഷിച്ചിരുന്ന സ്ഥലം ഒഴികെ മിക്ക സ്ഥലങ്ങളും ആള്‍ സഞ്ചാരമില്ലാതെ വര്‍ഷങ്ങളോളം കാടു പിടിച്ചു കിടന്നതിനാല്‍ ഭൂമി വൃത്തിയാക്കല്‍ എളുപ്പമായിരുന്നില്ല. അങ്ങന കാടു പിടിച്ചുകിടന്ന സ്ഥലമാണ് പുതിയ രാമ ലക്ഷ്ണന്‍മാരുടെ വരവോടെ മാറി മറിഞ്ഞത്.

പൊളിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന ആവര്‍ത്തന ചക്രത്തില്‍ നിന്ന് രാമഭജന്മഭൂമി ഇപ്പോള്‍ മോചിതമായെന്നും ഇപ്പോള്‍ ടെന്റുകള്‍ നില്‍ക്കുന്നിടത്ത് മഹത്തായ രാമ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നുമാണ് അയോധ്യയെ സാക്ഷിയാക്കി മോദി പറഞ്ഞപ്പോള്‍ മോഹന്‍ ഭാഗവതിനും ചിരി പൊട്ടി... വര്‍ഷങ്ങള്‍ നീണ്ട ടെന്‍ഷനവസാനിപ്പിച്ചുള്ള ചിരി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends