Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഫലമില്ലാത്ത ശ്രമങ്ങള്‍ ചൈന ഉപേക്ഷിക്കണം; ചൈനക്ക് ഇന്ത്യയുടെ ശക്തമായ മറുപടി

06 AUGUST 2020 03:48 PM IST
മലയാളി വാര്‍ത്ത

ചൈനക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കാശ്‌മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്ഥാനെ മുന്‍നി‌ര്‍ത്തി ചൈന നടത്തിയ ശ്രമത്തിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. കാശ്‌മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കാശ്‌മീര്‍ വിഷയം സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നത്. എന്നാല്‍ കൗണ്‍സിലില്‍ ശ്രമംപരാജയപ്പെടുകയായിരുന്നു. ഇത്തരം ഫലമില്ലാത്ത ശ്രമങ്ങള്‍ ചൈന ഉപേക്ഷിക്കണമെന്നും മ‌റ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൈനയ്‌ക്ക് താക്കീത് നൽകി.

ഇത് ആദ്യമായല്ല ചൈന ഇന്ത്യയുടെ ആഭ്യന്തരമായ വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതെന്നും മുന്‍പും അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ കിട്ടാന്‍ ഇത്തരത്തില്‍ വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ലഡാക്കില്‍ ഇന്ത്യന്‍ സേനയുമായി പ്രശ്‌നം ഉണ്ടായതുമുതല്‍ കാശ്‌മീര്‍ വിഷയം അന്താരാഷ്‌ട്ര തലത്തില്‍ സജീവമാക്കി നിര്‍ത്താന്‍ ചൈനയുടെ ഭാഗത്ത് നിന്നും ശ്രമം നടന്നിരുന്നു. ജമ്മു കശ്‌മീരിന്റെ പുനസംഘടനയിലും ചൈന അതൃപ്‌തരായിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ തീരുമാനിച്ചതിനെ ചൈനീസ് ഭരണകൂടം വിമര്‍ശിച്ചിരുന്നു. ലഡാക്കിലെ വിവിധ പ്രദേശങ്ങളിലെ ഉടമസ്ഥാവകാശം ചൈന മുന്‍പ് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പലതവണ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ കാശ്‌മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൈന ശ്രമിച്ചു. എന്നാല്‍ ഈ നീക്കങ്ങൾ വിവിധ ലോകരാജ്യങ്ങള്‍ തള‌ളിക്കളയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends