Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട യാത്രികരുടെ അബ്‌നോര്‍മ്മല്‍ ഡിസന്റ് മൊഡ്യൂള്‍ ലാന്‍ഡിംഗിനുള്ള പരിശീലനം പൂര്‍ത്തിയായി

07 AUGUST 2020 02:08 PM IST
മലയാളി വാര്‍ത്ത

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ.. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയുടെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട യാത്രികരുടെ അബ്‌നോര്‍മ്മല്‍ ഡിസന്റ് മൊഡ്യൂള്‍ ലാന്‍ഡിംഗിനുള്ള പരിശീലനം പൂര്‍ത്തിയായതായാണ് റഷ്യന്‍ ബഹിരാകാശ സംഘടനയായ റോസ്‌കോസ്‌മോസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസ് അറിയിച്ചത് .

നാല് പേരെയാണ് ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിംഗ് സെന്ററിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഫെബ്രുവരിയില്‍ ഇവര്‍ക്കായുള്ള പരിശീലനം ആരംഭിച്ചുവെങ്കിലും, കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ മെയ് മാസത്തില്‍ പരിശീലന പരിപാടി താത്കാലികമായി നിര്‍ത്തി വച്ചിരുന്നു.

ബഹിരാകാശയാത്രികർക്കുള്ള ലാൻഡിങ് ക്രൂ നടപടികളെക്കുറിച്ചുള്ള പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയത്.. തണുപ്പുകാലത്ത് മരങ്ങളും ചതുപ്പ് നിറഞ്ഞതുമായ പ്രദേശങ്ങളിലേതും (2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി), വെള്ളത്തിന് മുകളിലേതും (2020 ജൂണില്‍ പൂര്‍ത്തിയായി), വേനല്‍ക്കാലത്തേതും (ജൂലൈയില്‍) പരിശീലനം സംഘാംഗങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് ഗ്ലാവ്‌കോസ്‌മോസ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.

ജൂണ്‍ മാസത്തില്‍ ഭാരം കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഉള്ള പരിശീലനം ഐഎല്‍-76എംഡികെ സ്‌പെഷ്യല്‍ ലബോറട്ടറി എയര്‍ക്രാഫ്റ്റില്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിലെ നാല് പൈലറ്റുമാരാണ് നിലവില്‍ ദൗത്യത്തിന്റെ പരിശീലനത്തിനായി മോസ്‌കോയിലുള്ളത്. 2022ഓടെയാണ് ഗഗന്‍യാന്‍ ദൗത്യം ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ കൊറോണയുടേയും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ ദൗത്യം നീണ്ടു പോയേക്കുമെന്നും സൂചനയുണ്ട്. 2021 പകുതിയോടെ പരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളും ഇവര്‍ പൂര്‍ത്തിയാക്കുമെന്ന് റോസ്‌കോസ്‌മോസ് വ്യക്തമാക്കി.

പൊതു ബഹിരാകാശ പരിശീലന പരിപാടിയുടെയും സോയൂസ് എം‌എസ് ക്രൂഡ് ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങളുടെയും കോഴ്സുകൾ ഗഗാരിൻ കോസ്‌മോനോട്ട് പരിശീലന കേന്ദ്രത്തിൽ (ജിസിടിസി) നടക്കും. ജിസിടിസിയിൽ അവരുടെ പരിശീലനം പൂർത്തിയാക്കുക 2021 ന്റെ ആദ്യമായിരിക്കും . ഗ്ലോവ്കോസ്മോസും ഇസ്‌റോയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററും തമ്മിലുള്ള ഇന്ത്യൻ ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള കരാർ 2019 ജൂൺ 27 നാണ് ഒപ്പുവെച്ചത്. റഷ്യയിൽ അവരുടെ പരിശീലനം ഈ വർഷം ഫെബ്രുവരി 10 നാണ് ആരംഭിച്ചത്

യാത്രികരുടെ പരിശീലനം പൂര്‍ണമായും ഇവിടെയായിരിക്കും. ശാരീരിക ക്ഷമതയിലുള്‍പ്പെടെ വരുത്തേണ്ട മാറ്റങ്ങളും ഇവര്‍ നിര്‍ദേശിക്കും. ഓരോ ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതിയും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സമഗ്ര വൈദ്യ പരിശോധനയും നടത്തുന്നുണ്ട്. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ വളരെയധികം മികച്ച രീതിയില്‍ എല്ലാം പരിശീലിക്കുന്നുണ്ടെന്ന് ജിസിടിസി ഇന്‍സ്ട്രക്ടര്‍മാര്‍ വ്യക്തമാക്കി.

റഷ്യയിലെ പരിശീലനത്തിന് ശേഷം ബഹിരാകാശയാത്രികർക്ക് ഇന്ത്യയിൽ മൊഡ്യൂൾ നിർദ്ദിഷ്ട പരിശീലനം ലഭിക്കുമെന്ന് ഇന്ത്യൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. അതിൽ, ഇസ്‌റോ രൂപകൽപ്പന ചെയ്ത ഒരു ക്രൂ, സേവന മൊഡ്യൂളിൽ അവർക്ക് പരിശീലനം നൽകും.

ഗഗൻയാൻ മൊഡ്യൂൾ പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പരിശീലനമാണ് ഐഎസ്ആർഒ നൽകുക. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends