Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സിന്റെ 150മില്യൺ ഡോളറിന്റെ കരുതൽ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആ ലക്ഷ്യത്തോട് അടുക്കുന്നു.. കോവിഡ് വാക്‌സിന്‍ ഡോസിന് വെറും 225 രൂപ

07 AUGUST 2020 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

കൊറോണ വൈറസിനെ കീഴടക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഗവേഷകർ. വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഇന്ത്യയും മുൻപന്തിയിൽ തന്നെ ഉണ്ട്‌. ഓക്സ്ഫോർഡ്-അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ്19 വാക്സിൻ വേഗത്തിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ സഹായിക്കാനായി് 150 മില്യൺ ഡോളറിന്റെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തീരുമാനിച്ചു. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും 10 കോടി വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ടായിരിക്കും എന്ന കാര്യം ശ്രദ്ധേയം .


ഡോസിന് മൂന്ന് ഡോളർ (ഏകദേശം 225 രൂപ) വിലയിലാകും കോവിഡ് വാക്സിൻ ലഭ്യമാക്കുക. ഗവി, ദി വാക്സിൻ അലയൻസുമായും സഹകരണമുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് മുൻകൂർ മൂലധനം നൽകും. ഇത് തങ്ങളുടെ ഉത്പാദനശേഷി വർധിപ്പിക്കാനിടയാക്കുമെന്ന് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം പ്രസ്താവനയിലൂടെ വ്യക്തമാക്കുകയും ചെയ്യും.

റെഗുലേറ്ററി അംഗീകാരങ്ങളും ലോകാരോഗ്യ സംഘടനയുടെ പ്രി ക്വാളിഫിക്കേഷനും ലഭിച്ചു കഴിഞ്ഞാൽ ഡോസുകൾ 2021-ന്റെ ആദ്യ പകുതിയിൽ തന്നെ ഉദ്പാദിപ്പിക്കപ്പെടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവാക്സ് സംവിധാനങ്ങളിലൂടെയാകും ഇത് വിതരണം ചെയ്യുക.

അതേ സമയം കോവിഡിനെതിരേ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ 'കോവാക്സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ തുടങ്ങിയിരുന്നു . ഡൽഹിക്കാരനായ മുപ്പതുകാരനിലാണ് വാക്സിൻ ആദ്യം കുത്തിവെച്ചത്. ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഈ വാക്സിൻ വികസിപ്പിച്ചത്.


യുവാവിൽ ഇതുവരെ പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. 0.5 മില്ലിലിറ്റർ വാക്സിനാണ് കുത്തിവെച്ചത്. Iyake നിരീക്ഷണവിധേയനാക്കിയിരുന്നു . ഏതാനും പേരിൽക്കൂടി വാക്സിൻ കുത്തിവെക്കും. 3500-ലധികം പേരാണ് വാക്സിൻ പരീക്ഷണത്തിനായി എയിംസിൽ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരിൽ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയിൽ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്സിൽ കുത്തിവെക്കുക.

കോവാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആർ. തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡൽഹി എയിംസ്. ആദ്യഘട്ടത്തിൽ ആകെ 375 പേരിലാണ് വാക്സിൻ പരീക്ഷിക്കുക. ഇവരിൽ 100 പേർ എയിംസിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിൽ 750 പേരിൽ വാക്സിൻ കുത്തിവെക്കും. ആദ്യഘട്ടത്തിൽ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തിൽ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു. തിടുക്കത്തിൽ വാക്സിൻ കണ്ടുപിടിക്കുന്നത് ദുരന്തത്തിൽ കലാശിക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ആത്മ വിശ്വാസത്തോടെ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (2 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (2 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (2 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (2 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (2 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (2 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (3 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (3 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (3 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends