കർണ്ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു

കർണാടക ആരോഗ്യമന്ത്രിക്കും കോവിഡ്. ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരാഴ്ച മുൻപ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിലാണ് ശ്രീരാമലു ചികിത്സയിലുള്ളത്. കർണാടകയിൽ കോവിഡ് പിടിപെടുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമലു. വനംമന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി.ടി രവി, ബി.സി പാട്ടീൽ എന്നിവർക്കും നേരത്തെ കോവിഡ് ബാധിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























