Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാത്തിരിക്കുന്നത് മരണം ! സമൂഹ മാധ്യമങ്ങളിൽ രോഷം തിളക്കുന്നു ;മുന്നിൽ മണിക്കൂറുകൾ മാത്രം !

10 AUGUST 2020 04:26 PM IST
മലയാളി വാര്‍ത്ത

പരിസ്​ഥിതി നിയമങ്ങൾ ലഘൂകരിക്കുന്ന കേന്ദ്ര സർക്കാറി​െൻറ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തം. നിയമം പ്രാബല്യത്തിൽ വന്നാൽ സംഭവിക്കുന്നത് നാം ജീവിക്കുന്ന പരിസ്​ഥിതിയുടെ മരണമാണ്.

വിജ്​ഞാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ജനരോഷം തിളക്കുകയാണ്​. എൻവിയോൺമെൻറൽ ഇപാക്​ട്​ അസെസ്​മെൻറ്​ (ഇ.​െഎ.എ) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന നിയമത്തി​െൻറ കരടിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ്​ 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

ഇതിന്​ ചുവടുപിടിച്ചാണ്​ കാമ്പയിനുകൾ സജീവമായത്​. ഇ.​െഎ.എ 2020 പിൻവലിക്കുക, ഇന്ത്യ വിൽക്കാനില്ല തുടങ്ങിയ ഹാഷ്​ടാഗുകൾ ട്വിറ്ററിലടക്കം നിറഞ്ഞുകഴിഞ്ഞു. വിജ്​ഞാപനത്തിനെതിരെ അഭിപ്രായം അറിയിക്കാനുള്ള ലിങ്കുകളും വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പുക്കളിലടക്കം പ്രവഹിക്കുകയാണ്​.

പുതിയ ഒരു സ്ഥാപനം തുടങ്ങിയശേഷം മാത്രം പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി തേടിയാൽ മതി, 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക്​ മാത്രം പരിസ്​ഥിതി ക്ലിയറൻസ്​ മതി തുടങ്ങി നിരവധി ചതിക്കുഴികളാണ്​ ഇൗ നിയമത്തിന്​​​ പിന്നിൽ മറഞ്ഞിരിക്കുന്നതെന്ന്​ പരിസ്​ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്​ഠൻ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ പരിസ്​ഥിതിയുടെ മരണമണിയായിരിക്കും ഉയരുക. മാത്രമല്ല, ജനങ്ങൾക്ക്​ പ്രതിഷേധിക്കാനും പരാതി പറയാനുമുള്ള അവസരവും നിഷേധിക്കുന്ന സാഹചര്യം സംജാതമാകും.

കഴിഞ്ഞ ദിവസമാണ് എൻവിയോൺമെൻറൽ ഇപാക്​ട്​ അസെസ്​മെൻറ്​ (ഇ.​െഎ.എ) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തി​െൻറ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ്​ 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇ.ഐ.എ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇ.ഐ.എക്ക് എതിരായ പോസ്​റ്റുകൾ ഫേസ്ബുക്ക്, വാട്‌സ്​ആപ്പ്, ഇൻസ്​റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും.

എന്നാൽ ഇ.ഐ.എ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. 1972ൽ സ്​റ്റോക്‌ഹോം വിജ്ഞാപനം വന്നശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ, 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986ൽ നിലവിൽ വരുന്നത്തന്നെ.

ഈ നിയമത്തിന് കീഴിൽ 1994ലാണ് ആദ്യമായി ഇന്ത്യ ഇ.ഐ.എ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇ.ഐ.എക്ക്​ അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെൻറൽ ക്ലിയറൻസ് ലഭിച്ചശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇ.ഐ.എക്ക്​ പിന്നീട് 2006ൽ ഭേദഗതി വന്നു.

ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി ആവശ്യമില്ല എന്നതുതന്നെയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്. നിലവിൽ ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് താമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ചശേഷം മാത്രമേ എൻവയോൺമെൻറ്​ ക്ലിയറൻസ് നൽകുകയുള്ളൂ. എന്നാൽ, 2020ൽ ഇ.ഐ.എക്ക്​ കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞശേഷം എൻവയോൺമെൻറ്​ ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവെക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.

വിശാഖപട്ടണത്തെ എൽ.ജി പോളിമറിന് എൻവയോൺമെൻറ്​ ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.

നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ഇ.ഐ.എ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലിപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്​ടങ്ങളെക്കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം.

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തി​െൻറ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്​ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.

ഇ.ഐ.എ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം. കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തി​െൻറ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാൻറ്​ പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.

നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചക്ക്​ വെക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിച്ചുരുക്കി. മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്.

പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെകിടയിൽ ജീവിക്കുന്ന കാടി​െൻറയും കടലി​െൻറയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.

നമുക്കും ചിലതൊക്കെ ചെയ്യാനാകും. ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇ.ഐ.എ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളൂ. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ആഗസ്​റ്റ്​ 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും.

എന്നാൽ കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണെന്നിരിക്കെ സര്‍ക്കാര്‍ മെയില്‍ ഐ.ഡികള്‍ ബ്ലോക്കായതായി പരാതികളും ഉയരുന്നു.

പുതിയ വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. #takebackEIA2020dratf #SaveEIA തുടങ്ങി നിരവധി ക്യാംപെയ്‌നുകള്‍ ശക്തമായിരിക്കുകയാണ്. പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ തന്നെ ആയിര കണക്കിന് പേര്‍ മെയില്‍ അയച്ചുകഴിഞ്ഞു എന്നാണ് ക്യാംപെയ്‌നുകളില്‍ നിന്നും വ്യക്തമാകുന്നത്.

eia2020-moefcc@gov.in എന്ന ഔദ്യോഗിക ഐ.ഡിലേക്ക് മെയ്ല്‍ ഇപ്പോള്‍ അയക്കാനാകുന്നില്ലെന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (17 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (22 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (27 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (33 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (36 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (46 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (50 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends