യു.പി.ഐ വഴി ഇടപാടുകളിലെ തടസം തുടരും; തടസം എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാത്രം; അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ല
എസ്.ബി.ഐ. ഉപഭോക്താക്കള്‍ക്ക് യു.പി.ഐ. വഴി ഇടപാടുകള്‍ നടത്തുന്നതിലുള്ള തടസം തുടരുകയാണ്. കുറച്ചധികം ദിവസങ്ങളായി തുടരുന്ന പ്രശ്നം ഇതുവരെ അധികൃതര്‍ പരിഹരിച്ചിട്ടില്ല. നിരവധി എസ്.ബി.ഐ. അക്കൗണ്ട് ഉടമകളാണ് ഇക്കാര്യം ട്വിറ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് എസ്.ബി.ഐ. അക്കൗണ്ട് വഴിയുള്ള യു.പി.ഐ. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനാകുന്നില്ലെന്ന പരാതി ഉയര്‍ന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ഭീം, തുടങ്ങിയ യു.പി.ഐ. ആപ്പുകളിലെല്ലാം ഈ തടസം നേരിട്ടിരുന്നു.
വ്യാപകമായി പരാതി ഉയര്‍ന്നതോടെ എസ്.ബി.ഐ. തന്നെ ഇക്കാര്യത്തില്‍ ട്വിറ്ററിലൂടെ വിശദീകരണം നല്കി. തങ്ങളുടെ യു.പി.ഐ. ആപ്പുകളില്‍ ഇടയ്ക്കിടെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നുമായിരുന്നു വിശദീകരണം. ഉപഭോക്താക്കള്‍ മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും എസ്.ബി.ഐ. അഭ്യര്‍ഥിച്ചു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും എസ്.ബി.ഐ. പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha