ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി; 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണെന്ന് ഡോക്ടര്‍മാര്‍
ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും മുമ്ബ് അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്.
ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവര്‍ത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. രാജ്യം കൊവിഡിനെതിരെ പൊരുതുമ്ബോള്‍ സഹായഹസ്തവുമായി ഷാരൂഖ് ഖാന് മുമ്ബുമെത്തിയിരുന്നു. ഏപ്രില്‍ മാസത്തില്‍ താരത്തിന്റെ സഹായ സന്നദ്ധതയ്ക്ക് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് നന്ദിയും അറിയിച്ചിരുന്നു. ഈ കെട്ടിടമാണ് ഇപ്പോള്‍ കൊവിഡ് ഐസിയു ആക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha