Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സച്ചിന്‍ പൈലറ്റ് മടങ്ങിയെത്തിയത് കോണ്‍ഗ്രസിന് ആശ്വാസം; ഇനി ബി.ജെ.പിയില്‍ പോര്; കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും ബി.ജെ.പി എം.എല്‍.എമാരും ജയ്പൂരിലേക്ക് മടങ്ങുന്നു;

11 AUGUST 2020 10:34 AM IST
മലയാളി വാര്‍ത്ത

സച്ചിന്‍ പൈലറ്റിന്റെ മടങ്ങി വരവോടെ രാജസ്ഥാനിലെ രാഷ്ട്രീയത്തിന് പുതിയ മുഖം കൈവരുകയാണ്. സച്ചിന്‍ന്റെ മടങ്ങി വരവ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ആശ്വ,മാണെങ്കിലും ബി.ജെ.പിയെ സംബന്ധിച്ച് അങ്ങനെയല്ല. കോണ്‍ഗ്രസില്‍ ഇത്രയും പ്രശ്‌നം സൃഷ്ടിക്കപ്പെട്ടിട്ടും അത് മുതലെടുക്കാന്‍ അമിത്ഷാ വരെ രംഗത്ത് വന്നിട്ടും ഒന്നും സംഭവിച്ചില്ല എന്നത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇതിനിടെ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ രാജസ്ഥാനില്‍ ബിജെപി നിയമസഭ കക്ഷി യോഗം ഇന്ന് വൈകീട്ട് ചേരും. ഗുജറാത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാര്‍ ജയ്പൂരില്‍ മടങ്ങിയെത്തും. കോണ്‍ഗ്രസിലെ പ്രതിസന്ധി അയഞ്ഞതോടെ സച്ചിന്‍ പൈലറ്റും കൂട്ടരും ഇന്ന് ജയ്പൂരിലെത്തും.

സച്ചില്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ പാര്‍ട്ടി മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് ഹൈകമാന്റ് നിയോഗിച്ചു. വിമത നീക്കം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍ പൈലറ്റ്. തത്വങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരോട് നന്ദി പറയുന്നുവെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. തത്വങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിരുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ ട്വീറ്റ്.

ഒരു മാസം നീണ്ടു രാഷ്ട്രീയ നാടകത്തിനൊടുവിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സമവായത്തിന് കളമൊരുങ്ങിയത്. ജൂലൈ പത്തിന് സച്ചിന്‍ പൈലറ്റ് 19 എംഎല്‍എമാരുമായി ഹരിയാനയിലേക്ക് തിരിച്ചത് മുതല്‍ കലങ്ങി മറിയുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ ഒടുവില്‍ അപ്രതീക്ഷിതമല്ലാത്ത തീര്‍പ്പാണ് ഉണ്ടായത്. രാഹുല്‍ഗാന്ധിയെ കണ്ട സച്ചിന്‍ പൈലറ്റ് തന്റെ പരാതികള്‍ തുറന്ന് പറഞ്ഞു. അശോക് ഗലോട്ടിന്റെ ശൈലി മാറ്റിയേ മതിയാകൂ. തന്റെ ഒപ്പമുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണം. തനിക്കെതിരെ പൊലീസിനെ ഉപയോഗിച്ചത് പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന്, ജ്യോതിരാദിത്യ സിന്ധ്യക്കു ശേഷം സച്ചിന്‍ പൈലറ്റ് കൂടി പോകുന്ന സാഹചര്യം ഒഴിവാക്കുക എന്നതിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു. മാത്രമല്ല രാജസ്ഥാനില്‍ സര്‍ക്കാര്‍ വീണാല്‍ ചത്തീസ്ഗഢിനെയും അത് സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ സംഘടനാപരമായി തളര്‍ത്തുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തുമായുള്ള ഭിന്നത അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്യുകയാണ് ബിജെപി. അവരുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരായ സന്ദേശമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസില്‍ ലയിച്ചതിനാല്‍ അയോഗ്യരാക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെയാണ് ബി.എസ്.പി എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. ബിജെപി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (7 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (10 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends