പ്രധാനമന്ത്രിക്ക് വധഭീഷണി; യുവാവ് പിടിയില്‍

പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. നോയ്‌ഡയിലാണ് സംഭവം. ലഹരിക്ക് അടിമയായ യുവാവ് ലഹരി മൂത്തപ്പോള്‍ അത്യാവശ്യ സേവനങ്ങള്‍ക്കുളള ഫോണ്‍നമ്ബരായ 100ല്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഹപിയാന സ്വദേശി ഹര്‍ഭജന്‍ സിംഗ്(33) സംഭവത്തെ തുടര്‍ന്ന് അറസ്‌റ്റിലായി.
നോയിഡ പൊലീസാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. ഫോണ്‍ വിളിച്ച നമ്ബര്‍ പിന്‍തുടര്‍ന്ന് ഹര്‍ഭജനെ കണ്ടെത്തിയ പൊലീസ് അവശ്യ സര്‍വീസ് ദുരുപയോഗം ചെയ്‌തതിനും ലഹരി ഉപയോഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























