Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഉത്തര്‍പ്രദേശ് മന്ത്രി ചേതന്‍ ചൗഹാന്റെ മരണം കോവിഡ് ബാധിച്ചല്ല; ചികിത്സ പിഴവുകൊണ്ടെന്ന് വെളിപ്പെടുത്തല്‍; വെളിപ്പെടുത്തല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് സുനില്‍ സിങ് സജന്റെ; ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

23 AUGUST 2020 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്റെ മരണം കോവിഡ് ബാധിച്ചല്ല, ചികില്‍സ പിഴവുകൊണ്ടെന്ന് വെളിപ്പെടുത്തല്‍. സമാജ്‌വാദി പാര്‍ട്ടി നേതാവ് സുനില്‍ സിങ് സജനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്‌സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്ന ചൗഹാന്‍, ഇക്കഴിഞ്ഞ 16-ാം തീയതിയാണ് ഗുരുഗ്രാമിലെ ആശുപത്രിയില്‍വച്ച് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഹൃദയസ്തംഭനമുണ്ടായതാണ് മരണ കാരണമായത്.എന്നാല്‍, കോവിഡ് ബാധിച്ചതല്ല എഴുപത്തിമൂന്നുകാരനായ ചൗഹാന്റെ മരണമെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍സിയുമായ സുനില്‍ സിങ് സജന്റെ വാദം. അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എജിപിജിഐ) മോശം ചികിത്സയാണ് ലഭിച്ചതെന്ന് സുനില്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണിത്. ചൗഹാന്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അതേ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് സുനില്‍ സിങ്.

ഉത്തര്‍പ്രദേശിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ സുനില്‍ സിങ് സജന്‍, ആശുപത്രിയില്‍വച്ച് താന്‍ നേരിട്ട് കണ്ട കാര്യങ്ങള്‍ കൗണ്‍സിലിലാണ് വിവരിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചേതന്‍ ചൗഹാന്‍ ഇന്ത്യയുടെ മുന്‍ താരമാണെന്നോ സംസ്ഥാന മന്ത്രിയാണെന്നോ തിരിച്ചറിയാന്‍ പോലും കഴിവില്ലാത്തവരായിരുന്നു ആശുപത്രി അധികൃതരെന്ന് കൗണ്‍സിലിലെ പ്രസംഗത്തില്‍ സുനില്‍ സിങ് ആരോപിച്ചു. 'ഒരു ദിവസം റൗണ്ട്‌സിനിടെ ഞങ്ങള്‍ കിടക്കുന്ന വാര്‍ഡിലെത്തിയപ്പോള്‍ ഡോക്ടറും നഴ്‌സും ആരാണ് ചേതന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുചോദിച്ചു. അദ്ദേഹം വളരെ ലാളിത്യമുള്ള വ്യക്തിയായതിനാല്‍ കിടന്നകിടപ്പില്‍ത്തന്നെ കയ്യുയര്‍ത്തി. എപ്പോഴാണ് വൈറസ് ബാധിച്ചതെന്ന് അവര്‍ അദ്ദേഹത്തോടു ചോദിച്ചു. ഉത്തരമായി എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ അദ്ദേഹം ഡോക്ടറിനോടും നഴ്‌സിനോടും ഉള്‍പ്പെടെ വിശദീകരിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍, 'എന്താണ് താങ്കളുടെ ജോലി' എന്ന് ചോദിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഒരു മന്ത്രിയാണ് എന്നായിരുന്നു ചൗഹാന്റെ മറുപടി' സുനില്‍ സിങ് വിശദീകരിച്ചു.

ചൗഹാനോടുള്ള ആശുപത്രി അധികൃതരുടെ പെരുമാറ്റം കണ്ടപ്പോള്‍ കടുത്ത ദേഷ്യമാണ് തോന്നിയതെന്നും സുനില്‍ സിങ് വ്യക്തമാക്കി. 'ഡോക്ടറുടെ വിഡ്ഢിച്ചോദ്യം കേട്ടപ്പോള്‍ എനിക്ക് നിയന്ത്രണം നഷ്ടമായി. ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ആ കിടക്കുന്നതെന്ന് ഞാന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു. 'ഓ, ഇതാണോ ആ ചേതന്‍' എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതിനു ശേഷം ഡോക്ടരും സംഘവും അവിടെനിന്നു പോയി' സുനില്‍ സിങ് പറഞ്ഞു. സുനില്‍ സിങ്ങിന്റെ വെളിപ്പെടുത്തലിനു പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.

'കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അമേരിക്കയുമായി താരതമ്യം ചെയ്യുന്ന തിരക്കില്‍, തന്റെ സഹപ്രവര്‍ത്തകന് സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ദുരനുഭവം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മറന്നുപോയി' അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ചികിത്സയ്ക്കിടെ ചൗഹാനുമായി പലതവണ നേരിട്ട് സംസാരിച്ചിരുന്നെങ്കിലും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് എസ്ജിപിജിഐ ഡയറക്ടര്‍ ഡോ. ആര്‍.കെ. ധിമന്‍ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുമ്പോള്‍ കുടുംബപരമായ കാരണങ്ങള്‍ പറഞ്ഞാണ്‍ അദ്ദേഹം ആശുപത്രി മാറിയതെന്നും ധിമന്‍ അറിയിച്ചു. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (17 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends